100 കോടി ക്ലബിൽ മാളികപ്പുറം; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

Advertisement

ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ സൂപ്പർ വിജയം നേടി മുന്നേറുന്ന ചിത്രമാണ് യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ആണ് ചർച്ചയാവുന്നത്. ഈ ചിത്രം ആഗോള കളക്ഷനായി 100 കോടി രൂപ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. നൂറ് കോടി സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് അവർ ഈ വിവരം അറിയിച്ചത്. ഏതായാലും ഈ പോസ്റ്റർ പങ്ക് വെച്ച് കൊണ്ട്, ഈ ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞും, തന്റെ സന്തോഷവും അഭിമാനവും പങ്ക് വെച്ചുകൊണ്ടും ഉണ്ണി മുകുന്ദൻ മുന്നോട്ട് വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.

https://www.facebook.com/photo.php?fbid=729832711844260&set=pb.100044526125613.-2207520000.&type=3

Advertisement

നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. അഭിലാഷ് പിള്ളൈ രചിച്ച ഈ ചിത്രത്തിൽ ദേവനന്ദ, ശ്രീപദ് എന്നീ ബാലതാരങ്ങളും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സൈജു കുറുപ്പ്, രമേശ് പിഷാരടി, ശ്രീജിത് രവി, ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, സമ്പത്ത് റാം, അജയ് വാസുദേവ് എന്നിവരും മാളികപ്പുറത്തിന്റെ താരനിരയിൽ ഉണ്ട്. ഇതിന്റെ തമിഴ്- തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. വിഷ്ണു നാരായണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് രഞ്ജിൻ രാജ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close