ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

Advertisement

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ഐൻസ്റ്റൈൻ മീഡിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിക്കുന്നത് അഭിലാഷ് ചന്ദ്രൻ ആണ്. പൊറിഞ്ചു മറിയം ജോസ്, കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ആണ് അഭിലാഷ്. ആദ്യമായാണ് ഒരു ജോഷി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്നത്. ചിത്രം അടുത്ത വർഷമാകും പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന. ചിത്രത്തിൻ്റെ താരനിര ഉൾപ്പെടെ ഉള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ജോഷിയുടെ ജന്മദിനമായ ജൂലൈ 17 നാണു ചിത്രം പ്രഖ്യാപിച്ചത്.

Unni Mukundan to play the lead in Joshiy’s next

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close