വെട്രിമാരൻ ചിത്രത്തിലഭിനയിക്കാൻ ഉണ്ണി മുകുന്ദൻ.

Advertisement

മലയാള സിനിമയിലെ പ്രശസ്ത യുവതാരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദൻ വീണ്ടും തമിഴിലേക്ക്. ഇത്തവണ, ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വെട്രിമാരൻ രചിക്കുന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനൊപ്പം സൂരിയും മുഖ്യ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദുരൈ സെന്തിൽ കുമാറാണ്. ഇന്ന് നടക്കുന്ന പൂജയോടെ ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ലാർക് സ്റ്റുഡിയോസ് ആണ്. എതിർ നീചൽ, കൊടി, കാക്കി സട്ടൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കി കയ്യടി നേടിയിട്ടുള്ള സംവിധായകനാണ് ദുരൈ സെന്തിൽ കുമാർ. സൂരി-ഉണ്ണി മുകുന്ദൻ ടീം ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് കരുഡൻ എന്നാണെന്നാണ് സൂചന.

സൂരി, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ശശി കുമാറും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ഇതിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരു മാസ്സ് എന്റർടൈനർ ആയാവും കരുഡൻ ഒരുങ്ങുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തോടെ താരപദവി നേടിയ ഉണ്ണി മുകുന്ദൻ നായകനായി ഒരുപിടി വലിയ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. രഞ്ജിത് ശങ്കർ ഒരുക്കാൻ പോകുന്ന ജയ് ഗണേഷ്, നവാഗതനായ വിഷ്ണു അരവിന്ദ് ഒരുക്കുന്ന ഗന്ധർവ ജൂനിയർ എന്നിവയാണ് ഇനി മലയാളത്തിൽ വരാനുള്ള ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ. ഇവ കൂടാതെ അദ്ദേഹത്തെ നായകനാക്കി വലുതും ചെറുതുമായ ഒട്ടേറെ പ്രോജക്ടുകൾ അണിയറയിൽ രൂപപ്പെടുന്നുമുണ്ട്. ഏതായാലും ദുരൈ സെന്തിൽ കുമാർ- വെട്രിമാരൻ ടീമിന്റെ കരുഡനിലൂടെ തമിഴിലും ഉണ്ണി മുകുന്ദൻ ജനപ്രിയനായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close