ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രം; ആർഡിഎക്‌സിനു കയ്യടിയുമായി തമിഴ് സിനിമാ ലോകവും.

Advertisement

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ് മഹാവിജയത്തിലേക്ക് കുതിക്കുമ്പോൾ, ഈ ചിത്രത്തിന് കയ്യടികളുമായി തമിഴ് ചലച്ചിത്ര ലോകവും മുന്നോട്ടു വരികയാണ്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ആക്ഷൻ ത്രില്ലറിന് അഭിനന്ദനവുമായി ഇപ്പോൾ തമിഴിൽ നിന്ന് മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത തമിഴ് നായക താരവും വമ്പൻ തമിഴ് ചിത്രങ്ങൾ നിർമ്മിക്കുന്ന റെഡ് ജയന്റ് മൂവീസിന്റെ ഉടമയും ഒപ്പം തമിഴ് നാട് യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ്. കഴിഞ്ഞ ദിവസം ആർ ഡി എക്സ് കണ്ടതിന് ശേഷം ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രം കണ്ടു എന്നും, അവിശ്വസനീയമായ അനുഭവമാണ് ഉണ്ടായതെന്നും ഉദയനിധി സ്റ്റാലിൻ പറയുന്നു. മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച മാർഷ്യൽ ആർട്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് ആർ ഡി എക്സ് എന്നും, ഏറ്റവും സമീപത്തുള്ള വമ്പൻ കപ്പാസിറ്റി തീയേറ്ററിൽ പോയി തന്നെ ഈ ചിത്രം തരുന്ന അനുഭവം ആസ്വദിക്കുക എന്നും ഉദയനിധി സ്റ്റാലിൻ കുറിച്ചു. ഈ ചിത്രത്തിനെ ഏവരും പിന്തുണക്കുക എന്നും കൂട്ടിച്ചേർത്ത അദ്ദേഹം, ആർ ഡി എക്സ് ടീമിന് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷബാസും ആദർശ് സുകുമാരനും ചേർന്നാണ്. ബാബു ആന്റണി, ലാൽ, ഐമ സെബാസ്റ്റിയൻ, മഹിമ നമ്പ്യാർ, ബൈജു സന്തോഷ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ എന്നിവരും ഇതിൽ തിളങ്ങിയിട്ടുണ്ട്. സാം സി എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ കിടിലൻ ആക്ഷൻ രംഗങ്ങൾക്ക് രൂപം കൊടുത്തത് അൻപ്- അറിവ് ടീമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close