100 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ രണ്ട് ചിത്രങ്ങൾ

Advertisement

പുലി മുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തീയേറ്റർ ഗ്രോസ് കൊണ്ട് മാത്രം ആഗോള തലത്തിൽ നൂറ് കോടിയിൽ തൊടുന്ന മലയാള സിനിമ ഏതാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. എന്നാലിപ്പോഴിതാ മലയാളത്തിലെ രണ്ട് ചിത്രങ്ങൾ അധികം വൈകാതെ തന്നെ ഈ നേട്ടത്തിലെത്താനുള്ള സാധ്യയുണ്ടെന്ന രീതിയിലാണ് ബോക്സ് ഓഫീസ് പ്രകടനം നടത്തുന്നത്. അതിൽ ആദ്യത്തേത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രമാണ്. നസ്ലെൻ, മമിതാ ബൈജു ടീമൊന്നിച്ച ഈ റൊമാന്റിക് കോമഡി ചിത്രം ആഗോള തലത്തിൽ നിന്ന് 70 കോടി പിന്നിട്ടു കുതിക്കുകയാണ്. ഇപ്പോൾ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ പത്താമത് എത്തിയ ഈ ചിത്രം പ്രദർശനം അവസാനിക്കുന്നതിന് മുൻപ് 100 കോടിയിൽ തൊടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഈ ലിസ്റ്റിലെ രണ്ടാമത്തെ ചിത്രം ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ കൊണ്ട് തന്നെ ഏകദേശം 50 കോടിയിലേക്ക് എത്തുന്ന ഈ ചിത്രവും ഫൈനൽ റണ്ണിൽ 100 കോടി ഗ്രോസ് ആഗോള തലത്തിൽ നേടാനുള്ള സാധ്യതയാണ് കാണിച്ചു തരുന്നത്. അങ്ങനെ സംഭവിച്ചാൽ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഒരേ മാസം റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ലബിൽ ഇടം പിടിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close