രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ബിഗ് ബജറ്റ് ത്രില്ലർ; ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ആരംഭിക്കുന്നു

Advertisement

യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർച്ചിൽ ആരംഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലാണ് ടോവിനോ തോമസ് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് ശേഷം അദ്ദേഹം അഭിനയിക്കാൻ പോകുന്നത് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ്. ഒരു ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാർച്ച് ആറാം തീയതി കോട്ടയത്ത് ആരംഭിക്കും എന്ന വാർത്തകളാണ് ലഭിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, നൻപകൽ നേരത്ത് മയക്കത്തിലൂടെ ശ്രദ്ധേയയായ രമ്യ സുവി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ എഴുപതോളം താരങ്ങൾ അണിനിരക്കുമെന്ന വാർത്തകളാണ് വരുന്നത്.

രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത് എന്നും, ഇതിൽ രണ്ട് പുതുമുഖ നായികമാർ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമാണ് ഈ ചിത്രം രചിക്കുന്നത്. ഗൗതം ശങ്കർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതവും പശ്‌ചാത്തല സംഗീതവും ഒരുക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രമായ കാപ്പ നിർമ്മിച്ച ഇവർ, ഇനി വരാനുള്ള മമ്മൂട്ടി- ഡിനോ ഡെന്നിസ് ചിത്രവും നിർമ്മിക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close