ബോക്സ് ഓഫീസിൽ വിജയം ആവർത്തിക്കാൻ ടിനു പാപ്പച്ചൻ; കല്ലിൽ കൊത്തിയ കഥാപാത്രങ്ങളുമായി ‘ചാവേർ’ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്

Advertisement

പാറപോലെ ഉറച്ച മനസ്സും നിലപാടുകളും തത്വസംഹിതകളുമുള്ള മൂന്നുപേരുടെ കല്ലിൽ കൊത്തിവെച്ചതുപോലുള്ള രൂപവുമായി ‘ചാവേർ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമേരിക്കയിലെ നാലു രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്മോർ മലനിരകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽമീഡിയയിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനുമാണ് ഫസ്റ്റ് ലുക്കിലുള്ളത്.

സൂപ്പർ ഹിറ്റ്‌ ചിത്രം ‘അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. അശോകൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചനെത്തുന്നത്.സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്

Advertisement

നടനും സംവിധായകനുമായ ജോയ് മാത്യു ‘അങ്കിളി’ന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ് എന്നിവരാണ് .

Advertisement

Copyright © 2017 onlookersmedia.

Press ESC to close