ഷൂട്ടിങ് സെറ്റിൽ മരിച്ചു വീണ സഹപ്രവർത്തകന്റെ കുടുംബത്തെ ഏറ്റെടുത്തു തല അജിത്..!

Advertisement

തമിഴ് സിനിമയുടെ തല അജിത് ഒരു താരം എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഏറെ പ്രശസ്തനാണ്. അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തികളും അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ പെരുമാറ്റവുമെല്ലാം ഏവർക്കും മാതൃകയാക്കാവുന്നതുമാണ്. ഇപ്പോഴിതാ തന്റെ മനസ്സിന്റെ വലിപ്പം കൊണ്ട് അജിത് വീണ്ടും ഏവരുടെയും ശ്രദ്ധ നേടിയെടുക്കുകയാണ്. അജിത്തിന്റെ അടുത്ത റിലീസ് ആണ് ശിവ ഒരുക്കുന്ന ചിത്രമായ വിശ്വാസം. ഈ ചിത്രത്തിന്റെ പൂനെയിൽ വെച്ച് നടന്ന നൃത്ത ചിത്രീകരണത്തിനിടെ നർത്തകനായ ഓവിയം ശരവണൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. അദ്ദേഹം കുഴഞ്ഞു വീണപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിവരം അറിഞ്ഞ ഉടനെ തന്നെ തല അജിത് ആശുപത്രിയിൽ എത്തുകയും അവിടെയുള്ള ചിലവുകൾ എല്ലാം നോക്കി നടത്തുകയും ചെയ്തു. അത് കൂടാതെ തന്നെ വേറെ എട്ടു ലക്ഷത്തോളം രൂപ മരിച്ച നർത്തകന്റെ കുടുംബത്തിന് നൽകുകയും ചെയ്തു അജിത്. വീരം, വേതാളം, വിവേകം എന്നീ മാസ്സ് ചിത്രങ്ങൾക്ക് ശേഷം ശിവ– അജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് വിശ്വാസം. അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസ് ആയാണ് ഈ ചിത്രം എത്തുക. നയൻ താര ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. അജിത് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് തല അജിത് പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ഒരിക്കൽ കൂടി തന്റെ നല്ല മനസ്സ് കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് തല അജിത് എന്ന അജിത് കുമാർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close