അൽഫോൻസ് പുത്രന്റെ ഗോൾഡ്‌ തമിഴ് പതിപ്പ് നാളെ തീയേറ്ററുകളിലേക്കില്ല

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ്‌ നാളെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് നാളെ എത്തില്ല എന്നാണ് പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തത്. തമിഴ് പതിപ്പിന്റെ സെന്സറിങ് വൈകിയത് കൊണ്ടാണ് റിലീസ് നീണ്ടത്. ഗോൾഡ്‌ തമിഴ് പതിപ്പ്, ഡിസംബർ രണ്ട് വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തും. തമിഴ് പതിപ്പ് നാളെ വരില്ലെങ്കിലും, ഗോൾഡിന്റെ മലയാളം പതിപ്പ് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും റീലീസ് ചെയ്യും. ആഗോള റിലീസായി എത്തുന്ന ഈ ചിത്രം ഇതിലെ നായകനായ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലിസുകളിൽ ഒന്നാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.

അൽഫോൻസ് പുത്രൻ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ,  ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം  എന്നിവരും വേഷമിട്ടിരിക്കുന്നു. നേരം, പ്രേമം എന്നിവക്ക് ശേഷം അൽഫോൻസ് ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അദ്ദേഹം തന്നെയാണ്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഗോൾഡ്‌ ഒരു കോമഡി ത്രില്ലറാണ് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close