മമ്മൂട്ടിയുടെ കടുത്ത ആരാധകനാകാൻ തമിഴ് താരം സൂരി…

Advertisement

സൂപ്പർ താരങ്ങളുടെ ആരാധകനായ കഥാപാത്രങ്ങൾ ചെയ്ത നിരവധി നടൻമാർ കയ്യടി വാങ്ങിച്ചിട്ടുണ്ട്. ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഈ രീതി മലയാളത്തിൽ നിരവധി തവണ പരീക്ഷിച്ച് വിജയിച്ചിട്ടുതാണ്. മമ്മൂട്ടി, മോഹൻലാൽ ആരാധകരുടെ പോര് കാണിക്കുന്ന രസികൻ, അടുത്ത മമ്മൂട്ടി ആരാധകനായി പൃഥ്വിരാജ് നായകനായി എത്തിയ വൺവേ ടിക്കറ്റ്, വിജയ് ആരാധകർക്ക് ആവേശമായി മാറിയ പോക്കിരി സൈമൺ അങ്ങനെ സൂപ്പർതാരങ്ങളുടെ ആരാധകൻ കേന്ദ്രകഥാപാത്രമാകുന്ന നിരവധി സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കടുത്ത ആരാധകനായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് തമിഴ് സിനിമ താരം സൂരി. താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത് ഒരു തമിഴ് ചിത്രത്തിലാണ്. മലയാളത്തിലെ മറ്റു സൂപ്പർതാരങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരും പ്രേക്ഷക പിന്തുണയും ഉള്ള മലയാളി നടൻ മമ്മൂട്ടിയാണ്. കേരളത്തിൽ നിന്ന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് തമിഴ്നാട്ടിലും മമ്മൂട്ടിക്ക് നാളിതുവരെയായി ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രത്തിൽ സൂരി അവതരിപ്പിക്കുന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസ്‌ നേതാവായ മുഗേൻ റാവു കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിലാണ് സൂരി കടുത്ത മമ്മൂട്ടി ആരാധകൻ ആയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹാസ്യതാരം എന്ന നിലയിൽ തമിഴ് സിനിമാ ലോകത്ത് വളരെ പ്രാധാന്യമുള്ള നടനാണ് സൂരി. കോമഡി റോളുകൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന സൂര്യ ഇതിനോടകം മിക്ക സൂപ്പർതാര ചിത്രങ്ങളിലും നിത്യസാന്നിധ്യമാണ്. മലയാളികൾക്കും ഏറെ സുപരിചിതനായ താരം മമ്മൂട്ടി ആരാധകനായി പുതിയ ചിത്രത്തിൽ എത്തുമ്പോൾ കേരളത്തിലെ പ്രേക്ഷകർക്കിടയിൽ താരത്തിന് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കഴിയും. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താരം ഇതിനോടകം മലയാളം പഠിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിൽ സൂരി വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പ്രമുഖ സംവിധായകൻ ശിവയുടെ മുൻ അസിസ്റ്റന്റ് ആയ കവിൻ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുക. മലയാളി താരങ്ങളായ മീനാക്ഷി ഗോവിന്ദരാജൻ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close