ബോക്‌സ് ഓഫീസിൽ ചരിത്രം തിരുത്തിയെഴുതാൻ ദളപതിയുടെ ‘ലിയോ’ ഒക്ടോബർ 19 ന് ഒക്ടോബർ 19 ന് തിയേയേറ്ററുകളിലേക്ക്

Advertisement

ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും.ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.

ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷൻ പരിപാടികൾ ലിയോക്കായി കേരളത്തിലുണ്ടാകും.വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് . റെക്കോർഡ് തുകക്ക് കേരളത്തിൽ വിതരണവാകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ലിയോയുടെ വരവിനായി കാത്തിരിക്കാം .പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close