തെന്നിന്ത്യയിൽ ഒന്നാമനായി സൂര്യ; പിന്നിൽ ദളപതിയും, മലയാളത്തിൽ നിന്ന് ഈ രണ്ട് താരങ്ങൾ

Advertisement

ഇന്ത്യൻ ഇന്സ്ടിട്യൂട് ഓഫ് ഹ്യൂമൻ ബ്രാൻഡ് നടത്തിയ ഏറ്റവും പുതിയ സർവേയിൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഒന്നാമനായി തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ. ദളപതി വിജയ് ആണ് ഈ ലിസ്റ്റിൽ തമിഴിൽ നിന്ന് രണ്ടാമത് എത്തിയത്. തമിഴിൽ നിന്ന് ശിവകാർത്തികേയനും ഇടം പിടിച്ച ഈ ലിസ്റ്റിൽ തെലുങ്കിൽ നിന്ന് ഇടം നേടിയത് അല്ലു അർജുനും വിജയ് ദേവരകൊണ്ടയും പ്രഭാസും റാം ചരണും ആണ്. യാഷ്, കിച്ച സുദീപ് എന്നിവർ കന്നഡയിൽ നിന്നും സ്ഥാനം നേടിയപ്പോൾ മലയാളത്തിൽ നിന്ന് ഈ ലിസ്റ്റിൽ മുകളിൽ ഇടം പിടിച്ചത് ദുൽഖർ സൽമാനും ഫഹദ് ഫാസിലും ആണ്. പൃഥ്വിരാജ് സുകുമാരനും ഈ ലിസ്റ്റിൽ ഒരു സ്ഥാനം നേടിയിട്ടുണ്ട്. തമിഴിൽ നിന്ന് വിജയ് സേതുപതിയും ഇതിൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 5000 ത്തിൽ അധികം പേരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഈ സർവ്വേ പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം നവംബറിനും ഡിസംബറിനും ഇടയിലാണ് ഈ സർവ്വേ നടത്തിയത്. ഇത് കൂടാതെ ഏകദേശം അറുപതിനായിരം ആളുകളെ ഉൾക്കൊള്ളിച്ചുള്ള ഓൾ ഇന്ത്യ തലത്തിലുള്ള സെലിബ്രിറ്റി സർവേകളും ഇന്ത്യൻ ഇന്സ്ടിട്യൂട് ഓഫ് ഹ്യൂമൻ ബ്രാൻഡ് നടത്താറുണ്ട്. പോപ്പുലാരിറ്റിയിൽ വിജയ് മുന്നിൽ എത്തിയെങ്കിലും ലീഡർ ഓഫ് തമിഴ് സിനിമ എന്ന രീതിയിൽ സൂര്യ മുന്നിലെത്തി. അതുപോലെ പോപ്പുലാരിറ്റിയിൽ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർ മലയാളത്തിലെ ഒന്നാം സ്ഥാനം പങ്ക് വെച്ചപ്പോൾ മലയാള സിനിമയുടെ ലീഡർ ആയി മാറിയത് പൃഥ്വിരാജ് സുകുമാരൻ ആണ്. കന്നഡ സിനിമയുടെ ലീഡർ ആയി യാഷും തെലുങ്കിലെ ലീഡർ ആയി പ്രഭാസുമാണ് മാറിയത്. ഈ ലീഡർമാരിൽ തന്നെ ഒന്നാം സ്ഥാനം നേടിയതും സൂര്യയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close