ഒന്നര കോടി ചിലവിൽ ക്ളൈമാക്‌സ് ഫൈറ്റ്; ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ ജെ എസ് കെ ഒരുങ്ങുന്നു.

Advertisement

മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെ എസ് കെ. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഇതിന്റെ ക്ളൈമാക്സ് ചിത്രീകരണവുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ക്ളൈമാക്സിലെ ഒരു സംഘട്ടനത്തിന് മാത്രം ചെലവായത് ഒന്നര കോടി രൂപയാണ്. ഏഴ് ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സംഘട്ടനം നാഗർകോവിലിൽ നിർമ്മിച്ച ഒരു സെറ്റിലാണ് ചിത്രീകരിച്ചത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ഈ വമ്പൻ സംഘട്ടന രംഗം സംവിധാനം ചെയ്തത്. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത് പ്രേമം ഫെയിം അനുപമ പരമേശ്വരനാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് അനുപമ മലയാളത്തിൽ അഭിനയിക്കുന്നത്.

അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമായി ഒരുങ്ങുന്ന ജെ എസ് കെ, കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് നിർമ്മിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷം ചെയ്യുന്നതെന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. രണദിവ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗിരീഷ് നാരായണൻ, എഡിറ്റ് ചെയ്യുന്നത് സംജിത് മുഹമ്മദ് എന്നിവരാണ്. സജിത്ത് കൃഷ്ണ ലൈൻ പ്രൊഡ്യൂസർ ആയെത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് ജയൻ ക്രയോൺ ആണ്. അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ആണ് സുരേഷ് ഗോപിയുടെ അടുത്ത റിലീസ്. നവംബറിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close