ഓർമ്മയുണ്ടോ ഈ മുഖം?, ഭരത് ചന്ദ്രൻ ഐപിഎസ് തിരിച്ചു വരുന്നു; സൂചന നൽകി സംവിധായകൻ.

Advertisement

1994 ഇൽ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തിയ മാസ്സ് പോലീസ് കഥാപാത്രമാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇതിലെ സുരേഷ് ഗോപിയുടെ ഓരോ തീപ്പൊരി ഡയലോഗുകളും കേരളത്തിൽ തരംഗമായി മാറി. “ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഭരത് ചന്ദ്രൻ ഐപിഎസിന്റെ ചോദ്യം ഇന്നും പ്രേക്ഷകർക്കിടയിൽ ട്രെൻഡാണ്. അതിന് ശേഷം 2005 ഇൽ ഈ കഥാപാത്രത്തെ വെച്ച് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന പേരിൽ ഒരു സുരേഷ് ഗോപി ചിത്രം രഞ്ജി പണിക്കർ തന്നെ രചിച്ചു സംവിധാനം ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പിന്നീട് 2012 ഇൽ ഷാജി കൈലാസ് ഒരുക്കിയ ദി കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിലൂടെയാണ് ഈ കഥാപാത്രം വീണ്ടുമെത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് പക്ഷെ പ്രേക്ഷക സ്വീകാര്യത ലഭിക്കാതെ പോയി.

എന്നാലിപ്പോഴിതാ ഒരു നാലാം അങ്കത്തിന് ഒരുങ്ങുകയാണ് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന സൂചനയാണ് വരുന്നത്. സംവിധായകൻ ഷാജി കൈലാസ് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇത്തരത്തിലൊരു വാർത്തകളിലേക്ക് നയിച്ചിരിക്കുന്നത്. കമ്മീഷണർ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് നമ്മൾ വീണ്ടും കാണും എന്ന വാക്കുകളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അതോടെയാണ് ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടും എത്തുകയാണെന്നുള്ള സൂചന പരന്നത്. ഇത് കൂടാതെ ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. എ കെ സാജൻ രചിക്കുന്ന ഈ ചിത്രത്തിൽ അഡ്വക്കേറ്റ് ലാൽകൃഷ്ണ വിരാഡിയാർ ആയാണ് സുരേഷ് ഗോപി എത്തുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close