മിന്നുന്ന പ്രകടനവുമായി സുരാജ് വീണ്ടും; ഒരു യമണ്ടൻ പ്രേമകഥയിലെ വേഷം കയ്യടി നേടുന്നു..!

Advertisement

ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂട് എല്ലാത്തരം വേഷങ്ങളും തനിക്കു ചേരും എന്ന് പല തവണ നമ്മുടെ മുന്നിൽ തെളിയിച്ചു തന്നിട്ടുണ്ട്. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ വന്നു ആ ചിത്രത്തിലെ നായകനേക്കാൾ കൂടുതൽ കയ്യടി നേടുന്ന പ്രകടനവും സുരാജ് കാഴ്ച വെച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വളരെ കുറച്ചു സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട സുരാജ് ഗംഭീര പ്രകടനമാണ് അന്ന് നൽകിയത്. ഇപ്പോഴിതാ ഒരിക്കൽ കൂടി വെറും മൂന്നു  സീനുകളിൽ മാത്രം പ്രത്യക്ഷപെട്ടു തന്റെ ഗംഭീര പ്രകടനത്താൽ പ്രേക്ഷകരുടെ മുഴുവൻ കയ്യടി നേടിയെടുക്കുകയാണ് സുരാജ് വെഞ്ഞാറമൂട് എന്ന പ്രതിഭ. ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടിന് ആകെയുള്ളത് മൂന്നു സീനുകൾ മാത്രമാണ്. എന്നാൽ ആ മൂന്നു സീനുകളിൽ സുരാജ് കാഴ്ച വെച്ചത് ആ ചിത്രത്തിലെ മറ്റെല്ലാവരേയും നിക്ഷ്‌പ്രഭമാക്കുന്ന പ്രകടനമാണ്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ദുൽകർ, സുരാജ് എന്നിവരെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ  എന്നിവരും അഭിനയിച്ചിരിക്കുന്നു. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത് . ഒരു കളർഫുൾ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close