‘എസ്ഡിജിഎം’ സണ്ണി ഡിയോൾ ചിത്രവുമായി മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി

Advertisement

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100ആമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ‘എസ്ഡിജിഎം’ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ജൂൺ 22 മുതൽ ആരംഭിക്കും. സിനിമയുടെ ലോഞ്ച് ഇന്ന് ഹൈദരാബാദിൽ നടന്നു.

‘ക്രാക്ക്’, ‘വീരസിംഹ റെഡ്ഡി’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി ‘എസ്ഡിജിഎം’ലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എൻ്റർടെയ്‌നറായാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ കന്നി ഹിന്ദി സിനിമയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷൻ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സം​ഗീതം തമൻ എസ് നിർവഹിക്കും.

Advertisement

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close