മമ്മൂട്ടി തന്ന പണം കൊണ്ടാണ് തന്റെ കല്യാണത്തിന് താലിമാല വാങ്ങിച്ചത് എന്ന് ശ്രീനിവാസൻ

Advertisement

തന്റെ വിവാഹസമയത്ത് മമ്മൂട്ടി തന്ന 2000 രൂപ കൊണ്ടാണ് ഭാര്യക്ക് അണിയാൻ താലിമാല വാങ്ങിയതെന്ന് ശ്രീനിവാസൻ. പ്രതിസന്ധികൾ നിറഞ്ഞ തന്റെ സിനിമാജീവിതത്തിന്റെ ആരംഭത്തിൽ നേരിട്ട പ്രശ്‌നങ്ങൾ പറയുന്നതിനിടയെയാണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

കല്യാണത്തിന് വീട്ടിലേക്ക് പോവാൻ നടൻ ഇന്നസെന്റ് ഭാര്യയുടെ വള പണയം വെച്ച് തന്ന 400 രൂപയാണ് ഉപകരിച്ചതെന്നും അമ്മയുടെ നിർബന്ധപ്രകാരം ഭാര്യയെ അണിയിക്കാൻ താലിമാല മേടിക്കേണ്ടിയിരുന്നതിനാൽ അതിന് സഹായിച്ചത് മമ്മൂട്ടിയാണെന്നും ഒരു ചടങ്ങിലാണ് ശ്രീനിവാസൻ പറഞ്ഞത്.

Advertisement

ജീവിതത്തിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നപ്പോൾ ജാതിമതഭേദമന്യേ തന്നെ സഹായിക്കാനെത്തിയ സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുകയാണ് താരം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close