ഇതുവരെ ആ ചിത്രത്തിന്‍റെ മുതല്‍ മുടക്ക് പോലും തിരിച്ച് കിട്ടിയിട്ടില്ല: ഷറഫുദ്ദീന്‍ പറയുന്നു

Advertisement

സമാന്തര ചിത്രങ്ങള്‍ ഒടിടി വരെ പോലും എത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് നടൻ ഷറഫുദ്ദീന്‍. ഐഎഫ്എഫ്കെ പോലുള്ള മേളകളില്‍ കൈയ്യടി കിട്ടിയെന്ന് കരുതി സമാന്തര ചിത്രങ്ങള്‍ക്ക് ബിസിനസ് കിട്ടണമെന്നില്ല. മുതല്‍മുടക്ക് പോലും തിരച്ച് കിട്ടാതെ ചില ചിത്രങ്ങള്‍ യുട്യൂബിലിടേണ്ടി വരുന്നുണ്ട്. ഷറഫുദ്ദീന്‍റെ നിർമ്മാണത്തിൽ ഷിനോസ് റഹ്മാനും സനോസ് റഹ്മാനും ചേര്‍ന്നൊരുക്കിയ ചിത്രമാണ് ചവിട്ട്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തിന് ഇതുവരെ ഇറക്കിയ തുക പോലും തിരിച്ച് കിട്ടിയിട്ടില്ല. ഒടിടി പ്ലാറ്റ് ഫോമുകളില്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നത് കുറവാണ്. കൊമേര്‍ഷ്യല്‍ സാധ്യതയാണ് എല്ലാവരും നോക്കുന്നതെന്നും ഷറഫുദ്ദീന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിജു വില്‍സണ്‍ നിർമ്മിച്ച വാസന്തിയുടെ അവസ്ഥയും ഇതുതന്നെയാണ്. മുതല്‍മുടക്ക് കിട്ടാത്ത അവസ്ഥ വന്നാല്‍ സമാന്തര ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പലരും ഭയപ്പെടും. നേരത്തെ അടൂര്‍ സാര്‍ ചിത്രങ്ങള്‍ ചെയ്തിരുന്നപ്പോള്‍ മുഖ്യധാരയിലുണ്ടായിരുന്നവരെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത്തരം സാധ്യതകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അല്ലാത്ത ചിത്രങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. ആരും അറിയാതെ അത്തരം ചിത്രങ്ങള്‍ എവിടെയെങ്കിലും കിടപ്പുണ്ടാകും. സമാന്തര ചിത്രങ്ങള്‍ നിർമ്മിക്കാനും ചെയ്യാനും ഇഷ്ടമുള്ള ഒരുപാട് ആളുകള്‍ ഇവിടെയുണ്ട് അതൊരു ആരും അറിയുന്നില്ലെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

Advertisement

നയന്‍താര-പൃഥ്വിരാജ് എന്നിവരെ നായിക നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ്, ഷൗബിന്‍ ഷാഹിറിനെ നായകനാക്കി സാക് ഹാരിസ് സംവിധാനം ചെയ്ത ജിന്ന്, ഷാഫി ഒരുക്കിയ ആനന്ദം പരമാനന്ദം എന്നിവയാണ് ഷറഫുദ്ദീന്റെ റിലീസുകളായി എത്തിയ ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close