രാവണനാകാൻ കെ ജി എഫ് താരം യാഷ്

Advertisement

ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണം ബോളിവുഡിൽ നിന്ന് സിനിമയാക്കപ്പെടുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ദങ്കൽ, ചിച്ചോരെ തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിതേഷ് തിവാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഇതിന്റെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂർ ആണ് ഇതിൽ രാമനായി എത്തുന്നതെന്നാണ് സൂചന. എന്നാൽ പ്രേക്ഷകരെ ആവേശം കൊളളിക്കുന്നത്, ഇതിലെ പ്രധാന വേഷങ്ങളായ രാവണൻ, സീത എന്നിവരെ അവതരിപ്പിക്കാൻ രണ്ട് തെന്നിന്ത്യൻ താരങ്ങളെയാണ് അണിയറ പ്രവർത്തകർ സമീപിച്ചിരിക്കുന്നത് എന്ന വാർത്തയാണ്. രാവണൻ ആയി അഭിനയിക്കാൻ അവർ സമീപിച്ചിരിക്കുന്നത് കെ ജി എഫിലൂടെ പാൻ ഇന്ത്യൻ സൂപ്പർ താരമായ, കന്നഡയിലെ റോക്കിങ് സ്റ്റാർ യാഷിനെയാണ്.

അതുപോലെ സീതയായി അവർ സമീപിച്ചത് പ്രശസ്ത തെന്നിന്ത്യൻ നടിയായ സായ് പല്ലവിയെ ആണ്. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ നടന്ന കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ഏപ്രിൽ- മെയ് മാസത്തോടെ ആരംഭിക്കുമെന്നാണ് സൂചന. യാഷ് ഇതുവരെ ഈ ചിത്രത്തിൽ താൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നല്കിയിട്ടില്ലെങ്കിലും, അദ്ദേഹം പരിഗണിക്കുന്ന പുതിയ ചിത്രങ്ങളുടെ കൂട്ടത്തിൽ രാമായണവും ഉണ്ട്. മാത്രമല്ല, സംവിധായകൻ ഇതിനു വേണ്ടി നടത്തിയ പ്രീ വിഷ്വലൈസേഷനിൽ യാഷ് ഏറെ സംതൃപ്തനുമാണെന്നാണ് സൂചന. നേരത്തെ രാവണൻ ആയി വേഷമിടാൻ അണിയറ പ്രവർത്തകർ സമീപിച്ചത് ഹൃതിക് റോഷനെ ആണെന്നും, അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നു എന്നും വാർത്തകൾ പറയുന്നു. ചില്ലർ പാർട്ടി, ഭൂത്നാഥ് റിട്ടേൺസ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ആളാണ് നിതേഷ് തിവാരി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close