അർജുൻ കപൂറിനെ നായകനാക്കി പ്രേമം ഹിന്ദി റീമേക്ക് ഒരുക്കുവാൻ റസൂൽ പൂക്കുട്ടി..

Advertisement

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു പ്രേമം. 2014 പുറത്തിറങ്ങിയ ചിത്രം അന്നുവരെയുണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നേറിയത്. പുത്തൻ ആഖ്യാനവും ദൃശ്യാനുഭവവും ചമച്ച ചിത്രം പ്രേക്ഷകർക്ക് വലിയ അനുഭവമായി മാറിയിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രം മലയാളത്തിൽ എക്കാലത്തെയും വലിയ ഹിറ്റായി മാറിയപ്പോൾ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ടേണിംഗ് പോയന്റായി മാറി. നിവിനെ ഒരു സൂപ്പർ താരമായി മാറ്റുന്നതിൽ ചിത്രം വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തിൽ നിവിനോടൊപ്പം നായികമാരായി എത്തിയതായി സായ് പല്ലവിയും മഡോണയും അനുപമ പരമേശ്വരനും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. കേരളത്തിനു പുറത്ത് വരെ വലിയ വിജയം സൃഷ്ടിച്ച പ്രേമം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Advertisement

നാഗചൈതന്യയെ നായകനാക്കി തെലുങ്കിൽ ഒരുക്കിയ പ്രേമത്തിന്റെ റീമേക്ക് വിജയത്തിനുശേഷം പ്രേമത്തിന്റെ മറ്റൊരു റീമേക്കിന് കൂടി സാക്ഷിയാവുകയാണ്. ഇത്തവണ ബോളിവുഡിലേക്കാണ് ചിത്രം എത്തുന്നത്. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് താരം അർജുൻ കപൂറിന്റെ നായകനാക്കി റസൂൽ പൂക്കുട്ടിയാണ് ചിത്രം ഒരുക്കുന്നത്. അർജുൻ കപൂർ നായകനായി എത്തുന്ന മുൻപുതന്നെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ സംവിധായകനെക്കുറിച്ച് വാർത്തകളിൽ വന്നിട്ടുണ്ടായിരുന്നില്ല.

ശബ്ദ മിശ്രണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകമെമ്പാടും എത്തിച്ച വ്യക്തിയാണ് റസൂൽപൂക്കുട്ടി ഓസ്ക്കാർ അവാർഡുകൾ വരെ ഇന്ത്യയിലെത്തിച്ച റസൂൽപൂക്കുട്ടി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ടെക്‌നീഷ്യന്മാരിൽ ഒരാളുമാണ്. ആദ്യ സംവിധാനം സംരംഭം മലയാള ചിത്രത്തോട് നീതി പുലർത്തുന്ന ഒന്നാകുമോ എന്നാണ് പ്രേക്ഷകരും ഇതോടെ ഉറ്റുനോക്കുന്ന കാര്യം. ടു സ്റ്റേറ്‌സ്, മുബാറകാൻ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന അർജുൻ കപൂറും പ്രിയങ്കരനായ റസൂൽ പൂക്കുട്ടിയും ഒന്നിക്കുമ്പോൾ വലിയ അത്ഭുദങ്ങൾ സംഭവിക്കുമോ എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close