ധർമ്മജൻ നായകനാവാൻ വേണ്ടി താൻ തിരക്കഥ തിരുത്തും രമേഷ് പിഷാരടി…

Advertisement

മലയാളികളുടെ പ്രിയങ്കരനായ ഹാസ്യതാരം രമേഷ് പിഷാരടി ഇപ്പോൾ മലയാള സിനിമയിൽ സംവിധായകനായി കൂടി അരങ്ങേറിയിരിക്കുകയാണ്. ജയറാമിനെ നായകനാക്കി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണ തത്ത ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കരസ്ഥമാക്കിയത്. ജയറാമിന്റെ ഏറെ വ്യത്യസ്തമായ മേക്കോവറിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവുമായി മാറി.
ഇരുപത് കോടിയോളം കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രദർശനം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ധർമജന്റെയും പിഷാരടിയും രസകരമായ സംഭാഷണം അരങ്ങേറിയത്.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പരുപാടിയിൽ പിഷാരടിയോടുള്ള ധർമ്മജന്റെ ചോദ്യം എത്തിയത്. ഒരു ചിത്രത്തിൽ പോലും സഹസംവിധായകനായി പ്രവർത്തിക്കാത്ത പിഷാരടി ആദ്യമായി സംവിധായകനായി വിജയം കൊയ്തു. അങ്ങനെയെങ്കിൽ അടുത്ത ചിത്രത്തിൽ തന്നെ നായകൻ ആക്കുമോ എന്നും. ആക്കിയാൽ തന്നെയും തന്റെ അഭിപ്രായത്തിന് അനുസരിച്ച് കഥാമാറ്റുമോ എന്നുമായിരുന്നു ധർമ്മജന്റെ ചോദ്യം. എന്നാൽ വളരെ രസകരമായിരുന്നു രമേഷ് പിഷാരടിയുടെ ഉത്തരം.

Advertisement

ധർമ്മജനെ നായകനാക്കി ഒരു ചിത്രം ചെയ്യുകയാണെങ്കിൽ തീർച്ചയായും അവന് വേണ്ടി തിരുത്തലുകൾ നടത്തുമെന്നും, ധർമ്മജനെ നായകനായി കിട്ടാൻ അത്യാവശ്യമാണെങ്കിൽ അത് ചെയ്തതല്ലേ മതിയാവൂ എന്നുമാണ് പിഷാരടിയുടെ വാക്കുകൾ. പക്ഷെ തനിക്കും മുൻപ് തന്നെ പലരും ധർമ്മജനെ നായകനാക്കി ചിത്രമെടുക്കാൻ ഇതിനോടകം ഉദ്ദേശിച്ചു കഴിഞ്ഞുവെന്നും പിഷാരടി പറഞ്ഞു.

കൂടാതെ ഇനി വരുന്ന ധർമ്മജന്റെ പ്രൊജെക്ടുകൾ ഞെട്ടിപ്പിക്കുമെന്നുമാണ് പിഷാരടിയുടെ അഭിപ്രായം. ഒരു സ്വകാര്യ മാധ്യമത്തിൽ നടന്ന അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള ഈ സംഭാഷണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close