രജനികാന്തിന്റെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കാർത്തിക് സുബ്ബരാജ്….

Advertisement

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ തമിഴ് സിനിമയിൽ വലിയ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസ വമ്പൻ വിജയമാക്കിക്കൊണ്ട് സിനിമയിലേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലൂടെ തമിഴ് സിനിമയ്ക്ക് വിജയ് സേതുപതിയെന്ന നായകനെയും നൽകി. അത്രനാൾ സഹതാരമായി മാത്രം തിളങ്ങിയിരുന്ന വിജയ് സേതുപതിയുടെയും സംവിധായകൻ എന്ന നിലക്ക് കാർത്തികിന്റെയും വമ്പൻ വിജയമായിരുന്നു ചിത്രത്തിലൂടെ ഉണ്ടായത്. പിന്നീട് ജിഗർത്തണ്ട, ഇരൈവി തുടങ്ങി ഏറെ വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മേർക്കുറിയാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അദ്ദേഹം സൂപ്പർസ്റ്റാർ രാജനികാന്തുമൊത്ത് പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ്.

Advertisement

ചിത്രത്തിനായി രജനീകാന്തിനെ സമീപിച്ച കഥയാണ് ഇപ്പോൾ കാർത്തിക് പറയുന്നത്. ചിത്രത്തിനായി അദ്ദേഹത്തിന്റെ പക്കൽ പോയ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. തന്നെ സ്വീകരിച്ച അദ്ദേഹം തന്റെ ചിത്രങ്ങൾ എല്ലാം കണ്ടിട്ടുണ്ടെന്നും വളരെ ഇഷ്ടമാണെന്നും പറഞ്ഞു. നമ്മുടെ ചിത്രം ഉടൻ ചെയ്യാമെന്നും അദ്ദേഹം അറിയുക്കുകയുണ്ടായി കാർത്തിക് പറഞ്ഞു. പിന്നീട് ചിത്രത്തിലേക്ക് സുഹൃത്തായ വിജയ് സേതുപതിയേയും ക്ഷണിക്കുകയായിരുന്നു.സണ് പിക്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെയാകും ആരംഭിക്കുക. ചിത്രം ഒരു പക്കാ രജനി ചിത്രമായിരിക്കുമെന്നും കാർത്തിക് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിലാണ് കാർത്തിക് സുബ്ബരാജിന്റെ ഈ വെളിപ്പെടുത്തൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close