ടിയാന്‍ പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു

Advertisement

ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്‍റെ ടിയാന്‍. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി ഈ ചിത്രം മാറുകയും ചെയ്തു.

20 കോടിയോളം ബഡ്ജറ്റില്‍ എത്തിയ ചിത്രത്തിന് പകുതി കലക്ഷന്‍ പോലും നേടാന്‍ കഴിഞ്ഞില്ല. എന്തു കൊണ്ട് ടിയാന്‍ തിയേറ്ററുകളില്‍ പാളി എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറയുന്നു.

Advertisement

“ടിയാന്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ ഞാന്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. ക്ലാറിറ്റിയില്ലാതെ പോയതാകാം ചിത്രം തിയേറ്ററില്‍ പാളാന്‍ കാരണം. അണിയറ പ്രവര്‍ത്തകരായ ഞങ്ങളെ ത്തന്നെയാണ് അതില്‍ കുറ്റപ്പെടുത്താന്‍ ഉള്ളത്” പൃഥ്വിരാജ് പറയുന്നു.

ആദം ജോണ്‍ ആണ് പൃഥ്വിരാജിന്‍റേതായി തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന പുതിയ ചിത്രം. വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഈ സിനിമയെ കുറിച്ച് നടന്‍ പൃഥ്വിരാജിന് ഉള്ളത്.

ചിത്രത്തിലെ ദീപക് ദേവ് ഒരുക്കിയ ഗാനങ്ങള്‍ എല്ലാം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പാടിയ ഗാനം ഇറങ്ങിയതോടെ ആദം ജോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close