എഐ ശാസ്ത്രജ്ഞനാകാൻ പൃഥ്വിരാജ്; അക്ഷയ്കുമാറിനും ടൈഗർ ഷ്റോഫിനും എതിരാളിയായി പൃഥ്വിരാജ്

Advertisement

അലി അബ്ബാസ്  സഫർ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും  കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. പൂജ എന്റർടൈമെന്റ് പ്രൊഡക്ഷന്റെ നിർമ്മാണത്തിൽ ഒരുക്കുന്ന ആക്ഷൻ പാക്ഡ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

പ്രതിനായകന്റെ കഥാപാത്രമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് അവതരിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ട് . ബോളിവുഡ് മാധ്യമങ്ങളാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡ്രോണുകൾ, റോബോട്ടിക്സ് എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലായിരിക്കും നടൻ ചിത്രത്തിൽ എത്തുക. പൃഥ്വിരാജ് ചിത്രത്തിൻറെ ഭാഗമാകുന്നുവെന്ന് കഴിഞ്ഞ വർഷം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നില്ല. ഷൂട്ടിങ്ങുമായി   ബന്ധപ്പെട്ടു സ്കോട്ട്ലാന്റിൽ നിന്നുള്ള പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധേയമായിരുന്നു.

Advertisement

ശക്തനായ വില്ലൻ നായകന്മാരെ കൂടുതൽ ശക്തരാക്കുമെന്ന് സംവിധായകൻ വിശ്വസിക്കുന്നതിനാലാണ് പൃഥ്വിരാജ് സുകുമാരനെ പ്രതിനായകന്റെ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ അണിയറ പ്രവർത്തകർ കൂട്ടിച്ചേർക്കുന്നു. പൃഥ്വിരാജ്  പ്രതിനായകന്റെ വേഷം ഭംഗിയാക്കുമെന്നുറപ്പുണ്ടെന്ന് ബോളിവുഡ് പ്രേക്ഷകരും കമൻറുകളിൽ രേഖപ്പെടുത്തുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close