ആ റെക്കോർഡ് ഇനിം നസ്‌ലിനു സ്വന്തം; 50 കോടി ക്ലബിൽ പ്രേമലു

Advertisement

റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട് പ്രേമലു. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം നേടിയത്. കേരളത്തിൽ നിന്ന് 27 കോടിയോളമാണ് ഇതിനോടകം ഈ ചിത്രം നേടിയത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ഈ ചിത്രം ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. നസ്ലെൻ, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

Advertisement

പ്രേമലു 50 കോടി ക്ലബിലെത്തിയതോടെ മലയാളത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോർഡ് ആണ് നസ്‌ലെൻ സ്വന്തമാക്കിയത്. 31 ആം വയസ്സിൽ ഹൃദയം എന്ന ചിത്രത്തിലൂടെ ഈ നേട്ടം സ്വന്തമാക്കിയ പ്രണവ് മോഹൻലാൽ, 28 ആം വയസ്സിൽ ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെ ഈ നേട്ടം കൈവരിച്ച ഷെയ്ൻ നിഗം എന്നിവരുടെ റെക്കോർഡ് ആണ് നസ്‌ലെൻ തകർത്തത്.

ദൃശ്യം, ഒപ്പം, പുലി മുരുകൻ, ഒടിയൻ, ലുസിഫെർ, നേര്, ഭീഷ്മ പർവ്വം കണ്ണൂർ സ്‌ക്വാഡ് ,ആർഡിഎക്സ്, 2018 , കുറുപ്പ്, പ്രേമം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, എന്ന് നിന്റെ മൊയ്‌ദീൻ, ജനഗണമന, ഞാൻ പ്രകാശൻ, മാളികപ്പുറം, ടു കൺഡ്രീസ്, ഹൃദയം എന്നിവക്ക് ശേഷം 50 കോടി ക്ലബ്ബിലെത്തുന്ന 21മത്തെ മലയാള ചിത്രമാണ് പ്രേമലു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, ദിലീപ്, പ്രണവ് മോഹൻലാൽ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം എന്നിവരെല്ലാം നേരത്തെ ഈ നേട്ടം കൈവരിച്ചവരാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close