പ്രണവ് മോഹൻലാലിനൊപ്പം ടോവിനോ തോമസും നസ്രിയയും?; പുത്തൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളിതാ

Advertisement

മലയാളത്തിന്റെ യുവ താരമായ പ്രണവ് മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രമേതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേമികളും. ഹൃദയം എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം, യാത്രകൾക്കും വായനക്കുമായി ബ്രേക്ക് എടുത്ത പ്രണവ് ഈ വർഷം രണ്ട് ചിത്രങ്ങൾ ചെയ്യുമെന്നാണ് സൂചന. അതിലൊന്ന് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാകും നിർമ്മിക്കുക എന്നും വാർത്തകൾ വന്നിരുന്നു. ബേസിൽ ജോസഫ് ആയിരിക്കും ആ ചിത്രത്തിന്റെ സംവിധായകനെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മറ്റൊരു വാർത്തയാണ്, അഞ്ജലി മേനോൻ ചിത്രത്തിലൂടെ പ്രണവ് മോഹൻലാൽ, നസ്രിയ നസിം ടീം ഒന്നിക്കുന്നു എന്നത്. അൻവർ റഷീദ് ഈ ചിത്രം നിർമ്മിക്കുമെന്ന റിപ്പോർട്ടുകളാണ് അന്ന് വന്നത്. ഇപ്പോഴിതാ ആ ചിത്രത്തിൽ യുവ താരം ടോവിനോ തോമസും ഒരു നിർണ്ണായക വേഷം ചെയ്തേക്കാമെന്ന വാർത്തകളാണ് വരുന്നത്.

അഞ്ജലി മേനോൻ തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് നടിയും സംവിധായികയുമായ ഗീതു മോഹൻദാസാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വർഷം അവസാനമാണ് ഈ ചിത്രം ആരംഭിക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം എന്നീ മൂന്നു ചിത്രങ്ങളാണ് പ്രണവ് മോഹൻലാൽ ചെയ്തത്. അതിൽ രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററാക്കിയ ഈ നടന്, അത്കൊണ്ട് തന്നെ വലിയ താരമൂല്യം നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഒടിടി റിലീസായി എത്തിയ വണ്ടർ വുമണായിരുന്നു അഞ്ജലി മേനോന്റെ ഏറ്റവും അവസാനം പുറത്ത് വന്ന ചിത്രം. ഈ ചിത്രങ്ങൾ കൂടാതെ, ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം കൂടി പ്രണവ് മോഹൻലാൽ ചെയ്യുമെന്നും വാർത്തകളുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close