കൈ നിറയെ അവസരങ്ങൾ; ന്നാ താൻ കേസ് കൊട് ടീമിനൊപ്പം വീണ്ടും കയ്യടി നേടാൻ പി പി കുഞ്ഞികൃഷ്ണൻ

Advertisement

ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുമ്പോൾ, വമ്പൻ കയ്യടി നേടുന്ന ഒരു നടനാണ് പി പി കുഞ്ഞികൃഷ്ണൻ. ഈ ചിത്രത്തിന്റെ മജിസ്‌ട്രേറ്റിന്റെ വേഷം ചെയ്തു കൊണ്ട് വലിയ പ്രേക്ഷക – നിരൂപക പ്രശംയാണ് ഈ നടൻ നേടിയെടുക്കുന്നത്. അധ്യാപകനും ജനപ്രതിനിധിയുമായ പി പി കുഞ്ഞികൃഷ്ണന്റെ ആദ്യത്തെ ചിത്രമാണ് ന്നാ താൻ കേസ് കൊട്. അഭിനയത്തോട് ഏറെ ആവേശമുള്ള അദ്ദേഹം പറയുന്നത് തനിക്കു ജനസേവനവും സിനിമയും കൈവിടാൻ പറ്റില്ലെന്നും രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ട് പോവുമെന്നുമാണ്. ഈ ചിത്രത്തിലെ ഗംഭീര പ്രകടനം മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ കുഞ്ഞികൃഷ്ണന് നേടിക്കൊടുക്കുമെന്നുറപ്പാണ്. അടുത്ത അവസരം ഇതിനോടകം തേടിവന്നെന്നും പി പി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തുന്നു. ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പുറത്തു പറഞ്ഞത്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും ഇതിൽ ഒരു പ്രധാന വേഷവും ചെയ്ത രാജേഷ് മാധവനാണ് പി പി കുഞ്ഞികൃഷ്ണന് അടുത്ത അവസരവും വന്ന വിവരം സ്ഥിതീകരിച്ചത്. ഈ ചിത്രം സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളൊരുക്കുന്ന അടുത്ത ചിത്രത്തിലെ, വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാൻ പോകുന്നത് പി പി കുഞ്ഞികൃഷ്ണനാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നും രാജേഷ് മാധവൻ അറിയിച്ചു. സുരാജ് വെഞ്ഞാറമൂട് നായകനായ ദശമൂലം ദാമുവാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഇനി ചെയ്യാൻ പോകുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ആ ചിത്രമാണ് സംഭവിക്കുന്നതെങ്കിൽ അതിലൂടെ നമ്മുക്ക് പി പി കുഞ്ഞികൃഷ്ണനെന്ന പ്രതിഭയുടെ പ്രകടനം വീണ്ടും കാണാൻ സാധിക്കുമെന്നുറപ്പ്.

Advertisement

Advertisement

Press ESC to close