പത്താൻ വിവാദം തുടരുന്നു; ഷാരൂഖ് ഖാന്റെ കോലം കത്തിച്ചു; വീഡിയോ കാണാം

Advertisement

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ഈ വരുന്ന ജനുവരി 25 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ഒരു ടീസർ, പോസ്റ്ററുകൾ അതുപോലെ ഇതിലെ ഒരു ഗാനം എന്നിവ ഇപ്പോൾ സൂപ്പർ ഹിറ്റുകളാണ്. ഇതിലെ ആദ്യ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ബേഷരം രംഗ് എന്ന ആ ഗാനം ഇപ്പോൾ വിവാദത്തിന് നടുവിലാണ്. ആ ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാതെ നിറം എന്നാണ്. പക്ഷെ അതിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവിയാണെന്നും, ആ നിറത്തെ ലജ്ജയില്ലാതെ നിറം എന്ന് വിശേഷിപ്പിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്നാവശ്യപെട്ടും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം ആളുകൾ.

Advertisement

സോഷ്യൽ മീഡിയയിൽ നടക്കുന്ന ബഹിഷ്കരണാഹ്വാനം ഇപ്പോൾ തെരുവിലേക്ക് കൂടിയെത്തിക്കഴിഞ്ഞു. വീര്‍ ശിവജി എന്ന സംഘടന അം​ഗങ്ങളാണ് ഈ വിവാദത്തിന്റെ പേരിൽ ഷാരൂഖ് ഖാന്റെ കോലം കത്തിച്ചു കൊണ്ട് തെരുവിലേക്ക് ഇറങ്ങിയത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും, ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ബോയ്കോട്ട് പത്താൻ കാമ്പയിനുകളും ഇപ്പോൾ നടക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ അൻപതാം ചിത്രമായ പത്താനിൽ വില്ലനായി എത്തുന്നത് ജോൺ എബ്രഹാമും, അതിഥി താരമായി എത്തുന്നത് സൽമാൻ ഖാനുമാണ്. വാർ എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കിയതിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ചിത്രമാണ് പത്താൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close