ഇത് അടിയുടെ, ചിരിയുടെ പൊടിപൂരം; ഗംഭീര പ്രേക്ഷക പ്രതികരണവുമായി ഒരു തെക്കൻ തല്ല് കേസ്

Advertisement

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത് എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് ഓണദിനത്തിലാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ഷോ മുതൽ തന്നെ ഈ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രത്തെ കുറിച്ച് ഗംഭീരമെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. ആക്ഷനും കോമേഡിയുമാണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബിജു മേനോന്റെ കിടിലൻ ആക്ഷനൊപ്പം അശ്വത് ലാൽ ഉൾപ്പെടെയുള്ള സഹനടന്മാരുടെ മികച്ച ഹാസ്യവും ഈ ചിത്രത്തിന് ഗുണം ചെയ്തു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിന്റെ പ്രധാന മികവ് അഭിനേതാക്കളുടെ ഗംഭീര പ്രകടനം തന്നെയാണ്. ബിജു മേനോൻ, പദ്മപ്രിയ എന്നിവർ വമ്പൻ കയ്യടി നേടുമ്പോൾ, റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരും മികവ് പുലർത്തി.

ഇവരെ കൂടാതെ മറ്റു വേഷങ്ങൾ ചെയ്ത അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് പിന്നാടനാണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്തതും ന്യൂ സൂര്യ ഫിലിംസാണ്. ജസ്റ്റിൻ വർഗ്ഗീസൊരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ മികവ് വർധിപ്പിച്ച മറ്റൊരു ഘടകം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close