വരവറിയിച്ച് രാജാവ്; ഇനി ബോസ്സിന്റെ ഊഴം.

Advertisement

മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന യുവതാരം ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇന്ന് ആഗോള റിലീസായി എത്തി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. വെളുപ്പിന് മുതൽ തന്നെ ആഘോഷങ്ങളോടെയാണ് ആരാധകർ ഈ ചിത്രത്തെ സ്വീകരിച്ചത്. ദുൽഖർ സൽമാൻ ആരാധകർക്ക് ആവേശം പകരുന്ന ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് കിംഗ് ഓഫ് കൊത്ത എന്ന പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ കൊത്തയിലെ രാജാവിന്റെ വരവ് ആഘോഷിക്കുകയാണ് മാസ്സ് ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ, സീ സ്റ്റുഡിയോ എന്നിവർ ചേർന്നാണ്.

രാജാവിന്റെ വരവിന് ശേഷം ഇനി ഓണം കൊഴുപ്പിക്കാൻ എത്തുന്നത് മലയാളത്തിലെ യുവ സൂപ്പർതാരമായ നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ ആണ്. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നാളെ പ്രേക്ഷകരുടെ മുന്നിലെത്തും. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിതാ ബൈജു, ആർഷ ചാന്ദ്നി ബൈജു, വിജിലേഷ്, ശ്രീനാഥ് ബാബു, ഗണപതി തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രം, ഒരു കോമഡി ഹെയ്‌സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്ഈ കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close