ഓണം കളറാക്കാൻ ബോസും കൂട്ടരും; ചിരിവഴിയിലേക്ക് വീണ്ടും നിവിൻ പോളി; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് രാമചന്ദ്ര ബോസ് ആൻഡ് കോ.

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിൻ പോളിയെ ഒരു കോമഡി ചിത്രത്തിൽ കണ്ടിട്ട് നാളേറെയായി. മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും രസകരമായി കോമഡി ചെയ്യുന്ന നിവിൻ എന്ന നടനെ അത്തരം ചിത്രങ്ങളിൽ കാണാത്തത് ആരാധകരേയും പ്രേക്ഷകരേയും നിരാശരാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരമൊരു കമ്പ്ലീറ്റ് ഫാമിലി കോമഡി ആക്ഷൻ എന്റെർറ്റൈനെറുമായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ് നിവിനും സംഘവും. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത കോമഡി ഹെയ്‌സ്റ്റ് ത്രില്ലർ രാമചന്ദ്ര ബോസ് ആൻഡ് കോ, ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, തമാശയും ത്രില്ലും ആക്ഷനുമൊക്കെ കോർത്തിണക്കിയ ഒരു ഫൺ റൈഡ് ആയിരിക്കുമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ നമ്മുക്ക് നൽകുന്നത്.

ഓഗസ്റ്റ് 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം കൂടെ റീലിസിന് മുന്നേ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. ഏതായാലും ചിരിവഴിയിലേക്ക് തിരിച്ചു വരുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിതാ ബൈജു, ആർഷ ചാന്ദ്നി ബൈജു, വിജിലേഷ്, ശ്രീനാഥ് ബാബു, ഗണപതി തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചത്, പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close