വീണ്ടും ഒന്നിക്കാൻ നിവിനും ജൂഡും : പുതിയ ചിത്രത്തിന്റെ സൂചന നൽകി താരം

Advertisement

‘ഓം ശാന്തി ഓശാന’യ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുവെന്നു സൂചന. ജൂഡ് ചിത്രം ‘2018’ന്റെ പ്രൊമോഷൻ സമയത്ത് നിവിനുമായി സിനിമ ഉണ്ടാകുമെന്നും, ‘സാറാസ് ‘ ന്റെ തിരക്കഥകൃത്ത് അക്ഷയ് ഹരീഷ് ആയിരിക്കും നിവിൻ ചിത്രത്തിന്റെ തിരക്കഥ യൊരുക്കുന്നതെന്നും ജൂഡ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിവിൻ പോളിയും സൂചന നൽകിയിരിക്കുകയാണ്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിൻ കുറിച്ചത്.

ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ചിത്രത്തിൽ നിവിനൊപ്പമുള്ള മറ്റു അഭിനേതാക്കൾ ആരൊക്കെയെന്നക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത തരുമെന്നാണ് പ്രതീക്ഷ. 100 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ ‘2018 ‘തിയേറ്ററിൽ  പ്രദർശനം  തുടരുകയാണ്. മഹാപ്രളയത്തിന്റെ ഭീതിയും നേര്കാഴ്ചയും ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു.  തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തിയിരുന്നു.

Advertisement

മെയ്യ് അഞ്ചിന് പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോയിൽ  നിവിന്‍ പോളിക്കായി ഒരു കഥാപാത്രമുണ്ടായിരുന്നു എന്ന് ജൂഡ് അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. പിന്നീട്  സ്‌ക്രിപ്റ്റ് എഡിറ്റിങ്ങില്‍ അത് വേണ്ടെന്ന് വച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാർത്തകൾക്കൊക്കെ പിന്നാലെയാണ് ജൂഡ് – നിവിൻ ചിത്രത്തിന്റെ സൂചന വന്നിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close