പ്രതീക്ഷകൾ വാനോളം; മാസ് പരിവേഷത്തിൽ നിവിൻ പോളിയുടെ സ്റ്റൈലിഷ് ലുക്ക്

Advertisement

ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ലുക്കിൽ സണ്‍ ഗ്ലാസുമണിഞ്ഞ് ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങായി മാറുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യുഎഇയില്‍ ആണ്. ഹനീഫ് അദേനി യാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്m ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 20 ആയിരുന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ്  നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ 42-ാമത്തെ സിനിമ കൂടിയാണിത്.

ഈയടുത്തകാലത്തായി നിവിൻ പോളിയുടെ ചിത്രങ്ങൾ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. താരത്തിന്റെ തിരക്കഥകളുടെ തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാണിച്ചു പലരും രംഗത്തെത്തിയിരുന്നു. ഏറ്റവുമധികം ഈ അടുത്തകാലത്ത് അഭിനയ ജീവിതത്തിൽ പരീക്ഷണങ്ങൾ നടത്തിയ താരവും നിവിൻ തന്നെയായിരുന്നു. പലതും പ്രശംസകൾ പിടിച്ചു പറ്റിയെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മാസ് പരിവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല.

Advertisement

 ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ തുടങ്ങി നിരവധി താരങ്ങളും മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.  വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close