നിവിൻ പോളി – ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്‍റ് ഉടൻ

Advertisement

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ‘#NP42’ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച.

ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അപ്‌ഡേറ്റിനായി കമന്റ് ചെയ്തിരുന്നത്. ‘ഹാപ്പി ബർത്ഡേ ഡിയർ ബ്രദർ’ എന്ന അടിക്കുറിപ്പോടെയാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അതേ കമന്റ് ബോക്‌സിൽ സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അക്ഷമരായി കാത്തുനിന്ന ആരാധകർക്കിടയിൽ ഈ അപ്‌ഡേറ്റ് വൈറലായി മാറിയിരിക്കുകയാണ്.

Advertisement

ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ,

Advertisement

Copyright © 2017 onlookersmedia.

Press ESC to close