രമേശൻ മാഷിന് പിന്നെയും പ്രേമം; നെഞ്ചിലോരു തുള്ളും മുള്ളെടുത്ത ഫീലുമായി പദ്മിനിയിലെ പുത്തൻ ഗാനമെത്തി; വീഡിയോ കാണാം.

Advertisement

കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത സംവിധായകൻ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ ഈ സംവിധായകൻ, അതിന് ശേഷം 1744 വൈറ്റ് ആള്‍ട്ടോ എന്നൊരു ചിത്രവുമൊരുക്കിയിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് പദ്മിനി.

ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് കരസ്ഥമാക്കിയത്. ഇപ്പോൾ കേരളത്തിലെ പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം കോളേജ് അധ്യാപകനായ രമേശന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന മൂന്ന് സ്ത്രീകളുടേയും കഥയാണ് പറയുന്നത്. ഇപ്പോഴിതാ, ഹാസ്യത്തിനൊപ്പം മികച്ച സംഗീതവുമുള്ള ഈ ചിത്രത്തിലെ “നെഞ്ചിലോരു..” എന്ന വരികളോട് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

Advertisement

അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ഇതിലെ നായികമാരായി അഭിനയിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ കയ്യടി നേടിയ ദീപു പ്രദീപ് രചിച്ച പദ്മിനി നിർമ്മിച്ചിരിക്കുന്നത്, ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ്.

ആനന്ദ് മന്മഥൻ, സജിൻ ചെറുക്കയിൽ മാളവിക മേനോൻ, ആതിഫ് സലിം, സീമ ജി നായർ, ഗണപതി, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് ഇതിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഈ ചിത്രത്തിലെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ, അശ്വിൻ വിജയൻ എന്നിവർ ചേർന്നാണ്. ടിറ്റോ പി തങ്കച്ചനാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close