മുടി ചീകി മാന്യമായ വസ്ത്രം ധരിച്ച് വരാമായിരുന്നില്ലേ?; വിജയ്ക്ക് വിമർശനവുമായി സംഗീത സംവിധായകൻ

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വരുന്ന ജനുവരി 12 ന് പൊങ്കൽ റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് ഡിസംബർ അവസാന വാരമാണ്. അതിൽ നിന്നുള്ള ചിത്രങ്ങൾ, അതിന്റെ വീഡിയോ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിജയ് അതിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാലിപ്പോൾ, അതിൽ വിജയ് പങ്കെടുത്ത രീതിയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ജെയിംസ് വസന്തൻ. വിജയ്‌യുടെ വസ്ത്രധാരണം, അതിലെ ലുക്ക് എന്നിവയെയാണ് ജെയിംസ് വിമർശിക്കുന്നത്. വെളുത്ത പാന്റ്സും പെയ്ൽ ​ഗ്രീൻ ഷർട്ടുമാണ് ഓഡിയോ ലോഞ്ചിനെത്തിയപ്പോൾ വിജയ് ധരിച്ചത്. എന്നാൽ വലിയ ആരാധകവൃന്ദമുള്ള വിജയ് പോലൊരു താരം ഇത്തരം വലിയ ചടങ്ങുകളിൽ ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമായിരുന്നു എന്ന് ജെയിംസ് പറയുന്നു.

അതുവഴി യുവാക്കൾക്ക് ഒരു ഉദാഹരണമായി വിജയ്ക്ക് മാറാമായിരുന്നു എന്നും ജെയിംസ് വസന്തൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. വിജയ്ക്ക് സ്വന്തം മുടിയെങ്കിലും നല്ല രീതിയിൽ ചീകാമായിരുന്നു എന്നും ലാളിത്യവും ഔചിത്യവും രണ്ടും രണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ടെന്നും, വ്യക്തി ജീവിതത്തിൽ നിങ്ങൾ എത്രമാത്രം ലാളിത്യം ഇഷ്ടപ്പെട്ടാലും, പൊതു വേദികളിൽ അതാവശ്യപ്പെടുന്ന മാന്യതയോടെയും പ്രൗഢിയോടെയും വസ്ത്രം ധരിക്കണം എന്നും ജെയിംസ് വസന്തൻ വിശദീകരിച്ചു. നായകൻ ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചു വന്നാൽ അതിൽ ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകർ തന്നെയാണെന്നും ജെയിംസ് പറയുന്നു. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ജെയിംസ് വസന്തൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close