പൊളിറ്റിക്കൽ കറക്റ്റനെസ്സുകാർ ഒരു ചായ ബ്രേക്ക് എടുക്കു; സ്ഫടികം വീണ്ടും വരുന്നുണ്ട്; വൈറലായി മുരളി ഗോപിയുടെ വാക്കുകൾ

Advertisement

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിലെ ഓൾ ടൈം ക്ലാസ്സിക്കുകളിൽ ഒന്നായ മോഹൻലാൽ ചിത്രം സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ 4K റീ മാസ്റ്റർ വേർഷനാണ് റിലീസ് ചെയ്യാൻ പോകുന്നത്. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ റീ- റിലീസ് പ്രഖ്യാപിച്ച വേളയിൽ, ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോഡക്ഷൻ സീൻ പങ്ക് വെച്ച് കൊണ്ട് പ്രശസ്ത രചയിതാവും നടനുമായ മുരളി ഗോപി പങ്ക് വെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മലയാള സിനിമാ സ്‌ക്രീനിൽ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏറ്റവും ഓർഗാനിക്കും, ഡൈനാമിക്കും ആയ ആക്ഷൻ സീനാണ് ഇത് എന്നും പറഞ്ഞ് കൊണ്ടാണ് അദ്ദേഹം ഈ ആക്ഷൻ രംഗം പങ്ക് വെച്ചത്. തനിക്ക് ലഭ്യമായ എല്ലാ ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളും, എല്ലാ ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കളും ഉപയോഗിച്ച് കൊണ്ട്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശാരീരികമായി ഒഴുക്കുള്ള ആക്ഷൻ ഹീറോകളിൽ ഒരാളെയാണ് സംവിധായകൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും മുരളി കുറിച്ചു.

ക്ലാസിക് താളത്തിൽ വികസിക്കുന്ന ഈ ആക്ഷൻ സീൻ ഇപ്പോഴും സ്റ്റൈലിഷും ആകർഷകവുമാണ് എന്നും മുരളി ഗോപി പറയുന്നു. അതോടൊപ്പം തന്നെ, പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെയൊക്കെ വക്താക്കൾ ഒരു ചായ ബ്രേക്ക് എടുക്കാനുള്ള ഉപദേശവും മുരളി ഗോപി നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഭദ്രനും മുന്നോട്ട് വന്നു. ഭദ്രൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഈ വിലയിരുത്തൽ മഹാ സമുദ്രത്തിന്റെ ആഴത്തോളം ഞാൻ ഏറ്റെടുക്കുന്നു! വല്ലപ്പോഴുമേ ഇത്രേം ആഴത്തിലുള്ള ചില എഴുത്തുകൾ എന്റെ ശ്രദ്ധയിൽ പെടാറുള്ളു… അതിന്റെ അർത്ഥം ആരും എഴുതുന്നില്ല എന്നല്ല. ഗംഭീരമായിരിക്കുന്നു മുരളിയുടെ വാക്കുകളുടെ ശക്തി. ഏത് സർവകലാശാലയിൽ നിന്നുമാണ് ഇത്രേം കരുത്തുള്ള പ്രയോഗങ്ങൾ കരസ്തമാക്കിയത്?! വളരെ സ്നേഹത്തോടെ ഭദ്രൻ..”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close