ഒൻപതാം ദിനം 50 കോടിയും കടന്നു പുതിയ ചരിത്രവുമായി മോഹൻലാൽ;നേര് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര്, അവിശ്വസനീയമായ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഡിസംബർ 21 ന് ആഗോള റിലീസായ ഈ ചിത്രം ഡിസംബർ 29 ന് ആഗോള തലത്തിൽ 50 കോടി ഗ്രോസ് പിന്നിടുകയാണ്. ആദ്യ 8 ദിനം കൊണ്ട് ആഗോള ഗ്രോസ് ആയി നേര് നേടിയത് 48 കോടിയോളമാണ്. അതിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം ആദ്യ എട്ട് ദിവസം കൊണ്ട് നേടിയെടുത്തത് 25 കോടിക്ക് മുകളിലാണ്. വിദേശ കളക്ഷൻ 20 കോടി പിന്നിട്ട നേര്, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 3 കോടിയോളവും ഇതിനോടകം നേടിയെടുത്തു. ന്യൂസിലാൻഡിൽ ഡിസംബർ 28 ന് റിലീസ് ചെയ്ത നേര്, അവിടെ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോർഡും സ്വന്തമാക്കി. 22,081 ന്യൂസിലാൻഡ് ഡോളർ 10 ലൊക്കേഷനിൽ നിന്നായി നേടിയ നേര് പിന്തള്ളിയത് 12 ലൊക്കേഷനുകളിൽ നിന്ന് 19,587 ന്യൂസിലാൻഡ് ഡോളേഴ്‌സ് ആദ്യ ദിനം നേടിയ 2018 എന്ന ചിത്രത്തിന്റെ റെക്കോർഡാണ്.

നേര് കൂടി 50 കോടി കളക്ഷൻ പിന്നിട്ടതോടെ അൻപത് കോടി ഗ്രോസ് കളക്ഷൻ നേടുന്ന ഏറ്റവും കൂടുതൽ ചിത്രങ്ങൾ സ്വന്തമായുള്ള മലയാള താരമെന്ന തന്റെ റെക്കോർഡും മോഹൻലാൽ ശക്തമാക്കി. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ഒടിയൻ, ലൂസിഫർ ,നേര് എന്നിവയിലൂടെ ആറാം തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കുന്നത്. നേരിന്റെ വിദേശ കളക്ഷൻ 2 മില്യണിൽ കൂടുതൽ ആയതോടെ ഏറ്റവും കൂടുതൽ തവണ 2 മില്യണിൽ കൂടുതൽ ഗ്രോസ് വിദേശ മാർക്കറ്റിൽ നിന്ന് നേരിടുന്ന മലയാള നടനെന്ന നേട്ടവും മോഹൻലാൽ പുതുക്കി. എട്ടാം തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കുന്നത്. അഞ്ച് തവണ ഈ നേട്ടം കൈവരിച്ച നിവിൻ പോളിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. യു എ ഇ യിൽ ഒരു ലക്ഷം പ്രേക്ഷകർ നേര് കണ്ടതോടെ, ഈ മാർക്കറ്റിൽ ഏറ്റവും കൂടുതൽ 100k അഡ്മിഷൻസ് ലഭിച്ച ചിത്രങ്ങളുള്ള തെന്നിന്ത്യൻ താരമെന്ന റെക്കോർഡും മോഹൻലാൽ നേടി. എട്ടാം തവണ മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഈ ലിസ്റ്റിൽ രണ്ടാമതുള്ളത് 6 ചിത്രങ്ങളുമായി രജനീകാന്താണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close