9 ദിവസത്തിൽ ഒരു മില്യൺ ടിക്കറ്റുകൾ; ബുക്ക് മൈ ഷോയിൽ ചരിത്രമായി മോഹൻലാലിന്റെ നേര്

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് ഓരോ ദിനം പിന്നിടുംതോറും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ്. ആദ്യ ഒൻപത് ദിനം കൊണ്ട് ആഗോള തലത്തിൽ 50 കോടി പിന്നിട്ട ഈ ചിത്രം മറ്റൊരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്. ഒൻപത് ദിനം കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി ഒരു മില്യണിൽ കൂടുതൽ ടിക്കറ്റുകളാണ് ഈ ചിത്രത്തിന്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഓരോ 24 മണിക്കൂറിൽ ഒരു സിനിമക്ക് വിറ്റു പോയ ടിക്കറ്റുകളുടെ എണ്ണം ബുക്ക് മൈ ഷോ ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയതിന് ശേഷം ഏറ്റവും വേഗത്തിൽ 1 മില്യൺ ടിക്കറ്റുകൾ വിറ്റു പോയ മലയാള ചിത്രമെന്ന റെക്കോർഡും നേര് നേടി. 12 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ആണ് ഇപ്പോൾ ഈ ലിസ്റ്റിലുള്ള രണ്ടാമത്തെ മലയാള ചിത്രം. 103K , 124K , 138K , 146k , 130k , 110k , 95.62k , 93.54k , 105.85k എന്നിങ്ങനെയാണ് ആദ്യ 9 ദിവസം ബുക്ക് മൈ ഷോ വഴി വിറ്റു പോയ നേര് ടിക്കറ്റുകളുടെ എണ്ണം. ആകെ മൊത്തം 9 ദിവസം കൊണ്ട് വിറ്റത് 1046K ടിക്കറ്റുകൾ.

ഒൻപത് ദിവസം കൊണ്ട് നേര് നേടിയ ആഗോള ഗ്രോസ് 53 കോടിക്ക് മുകളിലാണ്. ഓരോ ദിവസവും ഒരു കോടിക്ക് മുകളിൽ കേരളത്തിൽ മാത്രം അഡ്വാൻസ് ബുക്കിംഗ് നടക്കുന്ന നേര് അവിശ്വസനീയമായ ട്രെൻഡാണ് കേരളത്തിന് അകത്തു പുറത്തും വിദേശത്തും കാഴ്ച വെക്കുന്നത്. വമ്പൻ തിരക്കും പ്രേക്ഷകരുടെ ആവശ്യവും മൂലം കേരളത്തിൽ 350 ന് മുകളിൽ സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ച ഈ ചിത്രം ജനുവരി നാല് മുതൽ അമേരിക്കയിൽ വൈഡ് റിലീസ് ചെയ്യുകയാണ്. ഇതിനോടകം തന്നെ ലിമിറ്റഡ് റിലീസ് വെച്ച് നോർത്ത് അമേരിക്കയിൽ നിന്ന് 300k ഓളം ഗ്രോസ് നേടിയ നേര് ഫൈനൽ റണ്ണിൽ അവിടെ പുത്തൻ മോളിവുഡ് റെക്കോർഡ് സൃഷ്ടിക്കുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലും പുത്തൻ മോളിവുഡ് റെക്കോർഡിലേക്കാണ് ഈ ചിത്രം മുന്നേറുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close