തീയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച് നേര്; 125 ലധികം അഡീഷണൽ ഷോകളുമായി ആദ്യ ദിനത്തിൽ ബോക്സ് ഓഫിസ് തേരോട്ടം

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് എന്ന ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും വൈകാരികമായി പ്രതികരിച്ചു കൊണ്ട് പറയുന്ന ഒരു വാചകമാണ്, മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തിരിച്ചു വന്നിരിക്കുന്നു എന്നത്. തിരിച്ചു വരാൻ അദ്ദേഹം എവിടേയും പോയിട്ടില്ല എന്നത് സത്യമായി നിൽക്കുമ്പോഴും, മോഹൻലാൽ എന്ന മലയാളം കണ്ട ഏറ്റവും വലിയ അഭിനയ പ്രതിഭയുടേയും താരത്തിന്റെയും മൂല്യത്തിന് ചേരുന്ന ചിത്രങ്ങളോ വിജയങ്ങളോ ആയിരുന്നില്ല കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള രണ്ട് വർഷങ്ങളിൽ സംഭവിച്ചത്. ഒടിടി റിലീസായി എത്തിയ ദൃശ്യം 2 , ബ്രോ ഡാഡി, ട്വൽത് മാൻ എന്നീ ചിത്രങ്ങൾ വമ്പൻ വിജയവും പ്രശംസയും നേടിയപ്പോഴും ഈ കാലയളവിൽ തീയേറ്ററിൽ വന്ന നാലോളം മോഹൻലാൽ ചിത്രങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. ആ നിരാശയിൽ നിന്ന് അവരെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ആകാശത്തേക്ക് തിരിച്ചു കൊണ്ട് വരുന്ന വിജയമാണ് ഇപ്പോൾ നേര് നേടുന്നത്. ഗംഭീര അഭിപ്രായം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്ന ഈ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകൾ ജനസമുദ്രങ്ങളാക്കുകയാണ്.

പോസിറ്റീവ് റിപ്പോർട്ട് വരുന്ന മോഹൻലാൽ ചിത്രങ്ങളാണ് മലയാള സിനിമയുടെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ കാണിച്ചു തന്നിട്ടുള്ളതും മലയാള സിനിമയുടെ വിപണി വലുതാക്കിയിട്ടുള്ളതും. ദൃശ്യവും പുലി മുരുകനും ലൂസിഫറും വെട്ടിത്തെളിച്ചിട്ട പാതയിലൂടെയാണ് മലയാള സിനിമ വമ്പൻ വിപണി സാധ്യതകളുടെ മേച്ചിൽപ്പുറങ്ങൾ തേടിയത്. ഇപ്പോൾ വീണ്ടുമൊരു ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ചരിത്രം കുറിക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള മോഹൻലാലിന് ഒരൊറ്റ ചിത്രം മതി അവരെ തീയേറ്ററുകളിലേക്ക് ഒഴുക്കാനെന്നു നേര് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര അഭിപ്രായങ്ങൾ മഴ പോലെ വർഷിക്കാൻ തുടങ്ങുകയും, തുടർന്ന് കേരളം മുഴുവൻ നേര് ഒരു തരംഗമായി മാറുകയുമാണ്.

Advertisement

ഇതിനോടകം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 125 ഇൽ കൂടുതൽ അഡീഷണൽ ഷോകളാണ് ആദ്യ ദിനം ഈ ചിത്രത്തിനായി ചേർക്കപ്പെട്ടത്. യഥാർത്ഥ കണക്കുകൾ ലഭ്യമാകുമ്പോൾ 150 നു മുകളിൽ വന്നേക്കാമെന്നും സൂചനയുണ്ട്. കുടുംബ പ്രേക്ഷകർ ആദ്യ ദിനം മുതൽ തന്നെ തീയേറ്ററുകൾ നിറക്കുന്ന അഭൂതപൂർവമായ കാഴ്ചയും നേര് നമ്മുക്ക് സമ്മാനിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ കോർട്ട് റൂം ഡ്രാമ ഒരു ക്ലാസിക് ചിത്രമെന്ന നിലയിലും അതുപോലെ ബോക്സ് ഓഫീസ് വിജയത്തിന്റെ വ്യാപ്തിയിലും മലയാള സിനിമയിൽ പുതിയൊരു ചരിത്രം എഴുതി ചേർക്കുമെന്നുറപ്പായി കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close