കായംകുളം കൊച്ചുണ്ണിക്ക് ശേഷം മോഹൻലാൽ- നിവിൻ പോളി ടീം; വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വമ്പൻ താരസംഗമം?

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ വിനീത് ശ്രീനിവാസൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ബ്ലോക്ക്ബസ്റ്ററായ ഹൃദയമെന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കുന്ന “വർഷങ്ങൾക്ക് ശേഷം” എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഉടനെ ആരംഭിക്കാൻ പോകുന്നത്. ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, അജു വർഗീസ്, അർജുൻ ലാൽ, നീത പിള്ളൈ, നിഖിൽ നായർ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, ബേസിൽ ജോസഫ് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു പ്രധാന വേഷത്തിൽ നിവിൻ പോളിയും അഭിനയിക്കുന്നുണ്ട്. എന്നാലിപ്പോഴിതാ, ” വർഷങ്ങൾക്ക് ശേഷം” കഴിഞ്ഞതിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Advertisement

മോഹൻലാൽ- നിവിൻ പോളി കൂട്ടുകെട്ടായിരിക്കും ഇതിലെ നായക വേഷങ്ങൾ ചെയ്യുകയെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിതീകരണമില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ആരാധക കൂട്ടായ്മയിലൊക്കെ ഈ വാർത്ത ചർച്ച ചെയ്യപ്പെടുകയാണ്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കായംകുളം കൊച്ചുണ്ണിയിലാണ് മോഹൻലാൽ- നിവിൻ പോളി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. നിവിൻ നായകനായി എത്തിയ ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരതിഥി വേഷമാണ് മോഹൻലാൽ ചെയ്തത്. അദ്ദേഹം അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. താൻ വിനീത് ശ്രീനിവാസനൊപ്പം, “വർഷങ്ങൾക്ക് ശേഷം” കൂടാതെ മറ്റൊരു ചിതവും പ്ലാൻ ചെയ്യുന്നുണ്ടെന്ന് നിവിൻ ഈ അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മോഹൻലാൽ- നിവിൻ പോളി കൂട്ട്കെട്ടിൽ വരുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഒരു മുഴുനീള കോമഡി എന്റർടൈനറാണെന്നാണ് സൂചന. പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രമായ “വർഷങ്ങൾക്ക് ശേഷം” നിർമ്മിക്കുന്നത് വിശാഖ് സുബ്രഹ്മണ്യത്തിന്റെ മെരിലാൻഡ് സിനിമാസാണ്. അമൃത് രാംനാഥ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close