ബ്ലോക്ക്ബസ്റ്റർ മാളികപ്പുറത്തിനു ശേഷം പമ്പ; വമ്പൻ കാൻവാസിൽ മോഹൻലാൽ ചിത്രം വരുന്നു; കൂടുതൽ വിവരങ്ങളിതാ

Advertisement

ഈ അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വിജയമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നേടിയത്. ശബരിമല ശാസ്താവിനെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രമായിഉണ്ണി മുകുന്ദൻ വേഷമിട്ട ഈ ഫാമിലി ആക്ഷൻ ഡ്രാമക്ക് വമ്പൻ ജനപിന്തുണയാണ് ലഭിച്ചത്. അൻപത് കോടിയിലധികം ആഗോള കളക്ഷൻ നേടിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു ശശി ശങ്കറും രചിച്ചത് അഭിലാഷ് പിള്ളയുമാണ്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറി. ഇപ്പോഴിതാ, മാളികപ്പുറത്തിനു ശേഷം തന്റെ സ്വപ്ന ചിത്രമായ പമ്പ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് രചയിതാവ് അഭിലാഷ് പിള്ളൈ. മോഹൻലാൽ നായകനായാൽ മാത്രമേ താൻ ഈ ചിത്രം ചെയ്യൂ എന്നും, ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം എഴുതിയ ചിത്രമാണെന്നും അഭിലാഷ് പിള്ളൈ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ നായകനായി എത്തുന്ന പമ്പ എന്ന ആക്ഷൻ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക. മോഹൻലാൽ പമ്പയുടെ കഥ കേൾക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും സൂചനയും അഭിലാഷ് പിള്ളൈ തരുന്നുണ്ട്. ഇത് ആരായിരിക്കും സംവിധാനം ചെയ്യുക എന്ന് വിവരങ്ങളില്ല എങ്കിലും, അഭിലാഷ് പിള്ളയുടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ആയിരിക്കാം ഈ മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close