കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തു

Advertisement

മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിഭന്‍ ടൈറ്റില്‍ റിലീസ് ചെയ്തു. സിനിമ പ്രേമികളെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങളായിരുന്നു കടന്നു പോയത്. മലയാള സിനിമ രംഗത്ത് വേറിട്ട സിനിമ അനുഭവം നല്‍കിയ ലിജോ ജോസ് പെല്ലിശ്ശേരിയും മഹാനടന്‍ മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന കൗതുകമായിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗസ്തിക്കാരന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ക്കിടെയില്‍ വന്‍ ചര്‍ച്ചയായ സിനിമയായിരുന്നു മലൈക്കോട്ടൈ വാലിഭന്‍. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Advertisement

ഒക്ടോബര്‍ 25നാണ് മോഹന്‍ലാന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്യന്നുവെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് താരത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഒരു പസ്സില്‍ എന്ന തരത്തില്‍ പോസ്റ്ററിന്‍റെ ചില ഭാഗങ്ങള്‍ പങ്കുവെച്ചിരുന്നു. അങ്കമാലി ഡയറീസും ആമേനും ജെല്ലിക്കെട്ടും ചുരുളിയും നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെ പ്രേക്ഷകര്‍ക്ക് മറ്റൊരു അനുഭവമാക്കിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മഹാനടന്‍ മോഹന്‍ലാലുമായി ചേരുമ്പോള്‍ ഒരു ബിഗ് ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ട. സിനിമ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ തന്നെ സിനിമയുമായി ചുറ്റിപറ്റി പല അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.

അണിയറയില്‍ ലിജോ ജോസിന്‍റെ ഒരു വമ്പന്‍ പടം ഒരുങ്ങുന്നുണ്ടെന്ന് കഴി‍ഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close