വമ്പൻ പീരീഡ് ആക്ഷൻ ഡ്രാമയായി മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; മലൈക്കോട്ടൈ വാലിബൻ ആരംഭിക്കുന്നു

Advertisement

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രഖ്യാപന സമയം തൊട്ട് ഇന്ത്യ മുഴുവൻ ചർച്ചാ വിഷയമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വരുന്ന ജനുവരി പത്ത് മുതൽ രാജസ്ഥാനിലെ ജയ് സാൽമീറിൽ ആരംഭിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ സെറ്റ് വർക്കുകൾ അവിടെ പുരോഗമിക്കുകയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു പീരീഡ് ആക്ഷൻ ഡ്രാമയാണെന്നാണ് സൂചന. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും ഒട്ടേറെ വാർത്തകൾ പുറത്തു വരുന്നുണ്ട്. കന്നഡ നടൻ ഡാനിഷ്, മറാത്തി നടി സോണാലി എന്നിവർ ഈ ചത്രത്തിന്റെ ഭാഗമാണെന്നുള്ള വിവരം അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു കഴിഞ്ഞു.

ഇവരെ കൂടാതെ ബോളിവുഡ് നടി രാധിക ആപ്‌തെ, ബോളിവുഡ് താരം വിദ്യുത് ജമാൽ എന്നിവരും ഇതിൽ അഭിനയിക്കുമെന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. മാത്രമല്ല, ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ക്ളൈമാക്സിൽ ഉലകനായകൻ കമൽ ഹാസൻ അതിഥി താരമായും അഭിനയിക്കുമെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി- പി എസ് റഫീഖ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, ഇതിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ എന്നിവരാണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ ആയ വിക്രം മോർ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ദീപു ജോസഫാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close