പുത്തൻ ലുക്കിൽ ക്രിസ്തുമസ് ആശംസകളുമായി മോഹൻലാൽ..

Advertisement

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിൻറെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഓടിയന് വേണ്ടി നടത്തിയ മേക്ക്ഓവർ. ഏകദേശം 18 കിലോയോളം ഭാരം കുറച്ചാണ് ഒടിയനിലെ മാണിക്യൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കാനുള്ള ഈ തയ്യാറെടുപ്പ് മോഹൻലാൽ നടത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന പൊതുപരിപാടിയിൽ വെച്ചാണ് തന്റെ പുതിയ ലുക്ക് ജനങ്ങൾക്ക് മുന്നിൽ അദ്ദേഹം വെളിപ്പെടുത്തിയത്. പ്രേക്ഷകർ ഒന്നടങ്കം അത്ഭുതപെടുന്ന ഒരു കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്,

ഇതിനെ ചുറ്റിപറ്റി ധാരാളം വാർത്തകളും വ്യാജ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. പക്ഷെ ഇതെല്ലാം തുടച്ചു മാറ്റിക്കൊണ്ട് ഇന്ന് ക്രിസ്തുമസ് ദിനത്തിൽ താരം തന്നെ തന്റെ ഫെയിസ്ബുക്ക് പേജിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

Advertisement

https://www.facebook.com/ActorMohanlal/videos/1575635969158760/

പുതിയ ലുക്കിൽ കൂടുതൽ യൗവനത്തോടെയാണ് താരത്തിന്റെ നിൽപ്പ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ വീഡിയോ വൈറലാവുകയാണ്. പ്രേക്ഷകർക്കെല്ലാവർക്കും ക്രിസ്തുമസ് ആശംസകളും താരം വീഡിയോയിൽ നേർന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close