അർജന്റീന ആരാധകർക്കൊപ്പം ആഘോഷത്തിൽ പങ്ക് ചേർന്ന് മമ്മൂട്ടിയും മോഹൻലാലും

Advertisement

കഴിഞ്ഞ ഒരു മാസത്തോളമായി ലോകത്തെ കീഴടക്കിയിരുന്ന ലോക കപ്പ് ഫുട്‌ബോൾ ലഹരിക്ക് അവസാനമായി. ഇന്നലെ ഖത്തറിൽ വെച്ചു നടന്ന ഫൈനലിൽ, 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന ലോകകപ്പിൽ മുത്തമിട്ടു. കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യൻമാർ ആയിരുന്ന ഫ്രാൻസിനെയാണ് ലയണൽ മെസ്സിയും സംഘവും കീഴ്‌പ്പെടുത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട അത്യന്തം ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇതിഹാസ താരമായ മെസ്സിക്കും മെസ്സിയുടെ ചിറകിലേറി പറന്ന അർജന്റീനക്കും ആ സ്വർണ്ണ കപ്പിൽ മുത്തം വെക്കാനുള്ള ഭാഗ്യം ലഭിച്ചത്. മെസ്സി ആരാധർക്കും അർജന്റീന ആരാധകർക്കും ഇന്നലെ സന്തോഷത്തിന്റെ, ആവേശത്തിന്റെ, ആഘോഷത്തിന്റെ ഉറക്കമില്ലാത്ത രാത്രി ആയിരുന്നു. അവരുടെ ആഘോഷങ്ങൾക്കൊപ്പം മലയാള സിനിമയുടെ താരരാജാക്കന്മാരും പങ്ക്‌ ചേർന്നു.

Advertisement

മലയാളത്തിന്റെ താരസൂര്യന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും ഇന്നലെ ഫൈനൽ കാണാൻ ഖത്തർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഖത്തർ സർക്കാരിന്റെ അതിഥി ആയാണ് മോഹൻലാൽ പങ്കെടുത്തത്. മൊറോക്കോയിലെ ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലത് നിന്നാണ് മോഹൻലാൽ ഫൈനൽ കാണാനെത്തിയത്. മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഫൈനൽ കാണാൻ എത്തിയിരുന്നു. ഇരുവരും സ്റ്റേഡിയത്തിൽ നിന്ന് പങ്ക് വെച്ച തങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫൈനലിന് ശേഷം, അർജന്റീന, മെസ്സി എന്നിവർക്ക് അഭിനന്ദനങ്ങൾ നേർന്ന് കൊണ്ട് ഇരുവരും പങ്ക് വെച്ച സോഷ്യൽ മീഡിയ കുറിപ്പുകളും സൂപ്പർ ഹിറ്റായി കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഫ്രാൻസ് ടീമിനെയും ഇരുവരും അഭിനന്ദിച്ചു. ഇത്ര ഗംഭീരമായ ഒരു ലോകകപ്പ് ഫൈനൽ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് ഈ താര രാജാക്കന്മാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close