രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളുടെ മിഖായേൽ; വിജയം തുടർന്ന് നിവിൻ പോളി..!

Advertisement

ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് ആണ് ഹനീഫ് അദനി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ മിഖായേൽ റിലീസ് ചെയ്തത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലെർ ആയാണ് ഒരുക്കിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിന് പുറത്തും മികച്ച പെർഫോമൻസ് തന്നെയാണ് മിഖായേൽ കാഴ്ച വെക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വേൾഡ് വൈഡ് കളക്ഷൻ ആയി ആദ്യ നാലു ദിവസം കൊണ്ട് തന്നെ ഈ ചിത്രം പത്തു കോടി രൂപ നേടിയിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോയുമായി കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

യുവ താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ എത്തിയ ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് മഞ്ജിമ മോഹൻ ആണ്. സുരാജ് വെഞ്ഞാറമ്മൂട്,  കലാഭവൻ ഷാജോൺ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത, ബാബു ആന്റണി, കിഷോർ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിൻ പോളി, ഉണ്ണി മുകുന്ദൻ എന്നിവരുടെ മാസ്സ് പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കായംകുളം കൊച്ചുണ്ണിയിലൂടെ നേടിയ വിജയം നിവിൻ പോളി തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും അതുപോലെ വിഷ്ണു പണിക്കർ ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close