പാൽമണം തൂകുന്ന പ്രണയ കഥയുമായി ക്രിസ്റ്റി ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

Advertisement

മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ റൊമാന്റിക് ഡ്രാമ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഇപ്പോൾ യുവ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ക്രിസ്റ്റി. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻട്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൻറെ ടീസർ, ട്രൈലെർ, ‘പാൽമണം’, ‘പൂവാർ’ എന്നീ രണ്ട് വീഡിയോ ഗാനങ്ങൾ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു കൗമാരക്കാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവയെല്ലാം നമ്മുക്ക് നൽകിയത്.

പ്രശസ്ത രചയിതാക്കളായ ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണി, ഇതിനു ദൃശ്യങ്ങളൊരുക്കിയത് ആനന്ദ് സി ചന്ദ്രൻ എന്നിവരാണ്. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, വൺ, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ എന്നിവക്ക് ശേഷമെത്തുന്ന മാത്യു തോമസ് ചിത്രം കൂടിയാണ് ക്രിസ്റ്റി. മാത്യു തോമസ്- മാളവിക മോഹൻ പ്രണയ രംഗങ്ങളായിരിക്കും ഇതിന്റെ ഹൈലൈറ്റെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close