പ്രേക്ഷക ഹൃദയങ്ങളിൽ ഗോളടിച്ചു മറഡോണ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം..!

Advertisement

പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് മറഡോണ ഗോളടിച്ചു കേറ്റിയത്. ഈ പറയുന്നത് ഫുട്ബോൾ മാന്ത്രികൻ മറഡോണയെ കുറിച്ചല്ല, മലയാള സിനിമയിലെ പുതിയ ബോക്സ് ഓഫീസ് ഹിറ്റായി മാറുന്ന ടോവിനോ തോമസ് ചിത്രം മറഡോണയെ കുറിച്ചാണ്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെ മറഡോണയെ അഭിനന്ദിക്കുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ വളരെ ആവേശകരമായ രീതിയിലും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ഈ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ചു കൊണ്ടാണ് വിജയ കുതിപ്പ് തുടരുന്നത്. ടോവിനോ തോമസിന്റെ ഗംഭീര പ്രകടനത്തിനും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എങ്ങും ഇപ്പോൾ കാണാൻ കഴിയുന്നത് മറഡോണയെ കുറിച്ചുള്ള പോസിറ്റീവ് ആയ ചർച്ചകളും നിരൂപങ്ങളുമാണ്.

നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം വിമർശകരുടെ പോലും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കൃഷ്ണമൂർത്തി രചിച്ച ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് കാല എന്ന സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നാണ് മിനി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചത്.

Advertisement

ടോവിനോ തോമസിനെ കൂടാതെ ചെമ്പൻ വിനോദ്, ടിറ്റോ വിൽ‌സൺ, നവാഗതയായ ശരണ്യ, ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആക്ഷനും പ്രണയവും ഫാമിലി ഡ്രാമയും കോമെടിയും ആവേശവുമെല്ലാം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചാണ് മറഡോണ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നതു.

മായാനദിക്ക് ശേഷം മറ്റൊരു ടോവിനോ ചിത്രം കൂടി പ്രേക്ഷകരുടെ മനസ്സിന്റെ ചില്ലയിൽ കൂടു കൂട്ടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close