ഗുസ്‍തിക്കാരനായി മോഹൻലാൽ, ശിഷ്യനായി പൃഥ്വിരാജ്; അൻവർ റഷീദ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചയാളാണ് പ്രശസ്ത നടനും മോഹൻലാലിന്റെ സുഹൃത്തുമായ മണിയൻ പിള്ള രാജു. ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, ചോട്ടാ മുംബൈ പോലത്തെ സൂപ്പർ മെഗാഹിറ്റ് മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച മണിയൻ പിള്ള രാജു, നടക്കാതെ പോയ തങ്ങളുടെ ചില ചിത്രങ്ങളെ കുറിച്ചും മനസ്സ് തുറന്നു. മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ചോട്ടാ മുംബൈയുടെ സൂപ്പർ വിജയത്തിന് ശേഷം അൻവർ റഷീദ് – മോഹൻലാൽ ടീമിനെ വെച്ച് പ്ലാൻ ചെയ്ത മറ്റൊരു ചിത്രമായിരുന്നു അത്. സച്ചി- സേതു ടീമായിരുന്നു അതിനു തിരക്കഥ രചിക്കാനിരുന്നത്. മോഹൻലാൽ വലിയ ഒരു ​ഗുസ്തിക്കാരനായിട്ടും അയാളുടെ അടുത്ത് പഠിക്കാൻ പോകുന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്ന രീതിയിലുള്ള കഥയാണ് അവർ പറഞ്ഞത്. ഹൈദരാബാദ് പശ്‌ചാത്തലമാക്കിയുള്ള ആ കഥയിൽ ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടായിരുന്നു എന്നും മണിയൻ പിള്ള രാജു പറയുന്നു. എന്നാൽ അത്രയും വലിയ ബഡ്ജറ്റ് താങ്ങാനുള്ള ശേഷി തനിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ മുഖത്തെ വിഷമം കണ്ട മോഹൻലാൽ, അപ്പോൾ തന്നെ ഇത് ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചൂടേ എന്ന് ചോദിക്കുകയായിരുന്നു എന്നും, പിന്നെ ആ ചർച്ചകൾ ഫലം കാണാതെ ആ പ്രൊജക്റ്റ് നടക്കാതെ പോയെന്നും മണിയൻ പിള്ള രാജു വെളിപ്പെടുത്തി. താൻ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ആസിഫ് അലി- മംമ്‌ത മോഹൻദാസ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹം ഈ കഥ തുറന്നു പറഞ്ഞത്. സേതുവാണ്‌ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close